പാട്രിക് മിഷൻ പ്രോജക്ട്; മാതാപിതാക്കളുടെ സംഭാവന അനുകരണീയം

പി.പി ചെറിയാൻ
ഡാള്ളസ്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി എറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിനു പാട്രിക്കിന്റെ മാതാപിതാക്കൾ നൽകിയ സംഭാവന അനുകരണീയമാണെന്നു ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ പറഞ്ഞു.
മാർച്ച് 20 ഞായർ ഡാള്ളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന ചടങ്ങിൽ ആയിരം ഡോളറിന്റെ ചെക്ക് മാതാപിതാക്കളുടെ പ്രതിനിധിയായി സണ്ണി കെ.ജോൺ ട്രഷറിനു കൈമാറി. ഇടവക വികാരി ഷൈജു വി.ജോൺ, ഭദ്രാസന കൗൺസിൽ അംഗം സഖറിയ മാത്യു, ആർഎസി എ കൗണ്ടന്റ് ജോസഫ് കോശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളികളായ മരുതുംമൂട്ടിൽ ചെറിയാൻ – ജസ്സി ദമ്പതികളുടെ ഏക മകനായിരുന്നു പാട്രിക്. നാറ്റീവ് മിഷൻ സംഘടിപ്പിച്ച ബൈബിൾ ക്ലാസുകളുടെ പ്രവർത്തനവുമായി കാറിൽ സഞ്ചരിക്കവെ ഒക്കലഹോമയിൽ ഉണ്ടായ കാറപകടത്തിലാണ് പാട്രിക് മരണമടഞ്ഞത്.
ഭദ്രാസന യുവജനങ്ങൾക്കു പ്രത്യേകിച്ചു ഡാള്ളസ് ഫോർട്ട് വർത്തിലെ യുവജനങ്ങൾക്കു എന്നും മാതൃകയായിരുന്നു പാട്രിക്. ഒക്കലഹോമ ബ്രോക്കൻ ബ്രോയിൽ പാട്രിക്കിന്റെ സ്മരണാർഥം നിർമിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ നടന്നു വരുന്നു. പാട്രിക്കിന്റെ നാലാമതു ചരമവാർഷിക ദിനമായ ജൂൺ നാലിനു കൂദാശ നടത്തുന്നതിനുളള ശ്രമത്തിലാണ് ആർഎസിയെന്നു വൈസ് പ്രസിഡന്റ് കൂടിയായ ഷൈജു വി.ജോൺ  അച്ചൻ പറഞ്ഞു. ഡാള്ളസ് സെന്റ് പോൾസ് ഇടവകാംഗമായിരുന്ന പാട്രിക്കിന്റെ സ്മരണയ്ക്കു വേണ്ടി പടത്തുയൺസ് കെട്ടിട നിർമാണത്തിനു ഭദ്രാസന സഭാംഗങ്ങൾക്കൊപ്പം ഡാള്ളസ് സെന്റ് പോൾസ് ചർച്ച് കമ്മിറ്റിയും വിവിധ പിൻതുണയും നൽകുന്നു.
Latest