പവിത്ര നാഗരാജന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ യുഎസ് പ്രസിഡൻഷ്യൽ സ്‌കോളർഷിപ്പ് നോമിനേഷൻ

സ്വന്തം ലേഖകൻ

ഫ്രിമോന്റെ (കാലിഫോർണിയ): യുവകലാകാരൻമാർക്കു പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി നാഷണൽ യംങ് ആർട്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് പ്രസിഡന്റ് സ്‌കോളേഴ്‌സ് പട്ടികയിൽ ഇന്ത്യൻ വിദ്യാർഥിനി പവിത്ര നാഗരാജൻ സ്ഥാനം നേടി.
നോമിനേറ്റ് ചെയ്യപ്പെട്ട 60 പേരിൽ പവിത്ര നാഗരാജനും ശ്രീലങ്കൻ വിദ്യാർഥിനിയുമായ റുവാന്റി ഏകനായകയും ഉൾപ്പെടുന്നു. നാഷണൽ യംങ് ആർട്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ലിസ ലിയോൺ വെളിപ്പെടുത്തിയതാണ് ഇത്.
ആക്ടേഴ്‌സ് ഡാൻസേഴ്‌സ് സിംങ്ങേഴ്‌സ് ഫോട്ടോഗ്രോഫേഴ്‌സ് ഫിലിം മേക്കേഴ്‌സ് ഡിസൈനേഴ്‌സ് റൈറ്റേഴ്‌സ് എന്നിവരിൽ നിന്നുള്ള പ്രതിഭകളെയാണ് നോമിനേഷനു തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ നിന്നും വിജയികളെ മെയ് മാസമാണ് പ്രഖ്യാപിക്കുന്നത്. പ്രസിഡന്റ് സ്‌കോളേഴ്‌സ് വൈറ്റ് ഹൗസ് കമ്മിഷനാണ് സ്ഥാനാർഥികളുടെ യോഗ്യത നിശ്ചയിക്കുന്നത്. വാഷിങ്ടൺ ഡിസിയിൽ നടക്കുന്ന നാഷണൽ റെക്കഗനീഷൻ നൽകുന്ന ചടങ്ങിൽ വച്ചു അതുല്യപ്രതിഭകൾകളെ ആദരിക്കും. വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും ഇന്ത്യൻ അമേരിക്കൻ വിദയാർഥികൾ കൈവരിക്കുന്ന നേട്ടം അസൂയാവഹമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top