പെൻഷൻ സ്‌കീം നിർത്തലാക്കി: പ്രതിഷേധവുമായി സൈക്യാട്രി വിഭാഗം നഴ്‌സുമാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ പെൻഷൻ സ്‌കീം നിർത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു സൈക്യാട്രി നഴ്‌സുമാർ രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി നൂറുകണക്കിന് സൈക്യാർട്രിക് നേഴ്‌സുമാർ ഇന്ന് സമരത്തിൽ അണിചേർന്നു. ഡബ്ലിനിലെ സെന്റ് പാട്രിക് ആശുപത്രിയിലെ ഒരു കൂട്ടം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. 2014-ൽ മാനേജ്‌മെന്റുമായി നടത്തിയ ധാരണ തെറ്റിച്ചതിനെ തുടർന്നാണ് സമരം നടത്തിയത്.
ആശുപത്രിയുടെ ധനകാര്യ പ്രവത്തനങ്ങൾ തളർച്ച നേരിടുന്നതുകൊണ്ടാണ് പെൻഷൻ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് സെന്റ് പാട്രിക് മാനസിക ആരോഗ്യ കേന്ദ്രം വ്യക്തമാക്കി. ആശുപത്രി മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇൻഡസ്ട്രിയൽ ആക്ഷൻ ആരംഭിച്ചതെന്ന് സൈക്യാർട്രിക് നേഴ്സിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി പീറ്റർ ഹഗ് പ്രസ്താവിച്ചു.

Latest
Widgets Magazine