അവധിക്ക് പോയ അയര്‍ലണ്ട് മലയാളി ഫിലിപ്പ് അരുവിയ്ക്കല്‍ നാട്ടില്‍ നിര്യാതനായി

ഡബ്ലിന്‍: അവധിക്ക് കേരളത്തിലേക്ക് പോയ അയര്‍ലണ്ട് മലയാളി നിര്യാതനായി.റാന്നി സ്വദേശിയായ ഫിലിപ്പ് അരുവിക്കല്‍ (മോനി-63) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്യാതനായത് .ഡബ്ലിന്‍ ക്രംലിനില്‍ താമസക്കാരനായ ഇദ്ദേഹം ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ഫിലിപ്പ് തിരുവനന്തപുരത്ത് സ്വന്ത ഭവനത്തിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റാന്നിയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.ഫിലിപ്പിന്റെ പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ റാന്നിയില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തില്‍ ഉറങ്ങാന്‍ പോയ ഫിലിപ്പ് രാത്രിയില്‍ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.

അയര്‍ലണ്ടില്‍ ഏവര്‍ക്കും സുപരിചിതനും ധാരാളം സുഹൃത്തുക്കളുമുള്ള ആളാണ് ഫിലിപ്പ്. ഭാര്യ റോസ് ലെറ്റ് ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. മക്കള്‍ മരിയ,മാര്‍ട്ടിന്‍,മെര്‍വിന്‍. മരണവിവരമറിഞ്ഞു കുടുംബാംഗങ്ങള്‍ കേരളത്തിലേയ്ക്ക് തിരിച്ചു .

Latest
Widgets Magazine