പി എം സാദിഖിന് യാത്രയയപ്പ് നൽകി... | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

പി എം സാദിഖിന് യാത്രയയപ്പ് നൽകി…

E.K.Salim

ദമ്മാം: മുപ്പത്തിരണ്ട് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി റഹീമ ഏരിയ കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് ആയിരുന്ന എറണാകുളം സ്വദേശി പി എം സാദിഖിന് റഹീമ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. വൈസ് പ്രസിഡണ്ട് ബിജു ദേവസ്യ അദ്ധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം യൂത്ത്‌ വിംഗ് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ ഉദ്ഘാടനം ചെയ്തു.

റീജ്യണൽ കമ്മിറ്റി നിർവ്വാഹക സമിതിയംഗം അബ്ബാസ് തറയിൽ, അഷറഫ് നെയ്തല്ലൂർ,വർഗ്ഗീസ് എടത്വ, മനോജ് മനു സാമുവൽ, മനാഫ് മലപ്പുറം, ഫൈസൽ, ശിഹാബുദ്ദീൻ, അസീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷാനി സ്വാഗതവും ഷാനി മണ്ണാറക്കൽ നന്ദിയും പറഞ്ഞു. പി എം സാദിഖ് മറുപടി പ്രസംഗം നടത്തി.

Latest
Widgets Magazine