പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സംഗമം ബഹ്‌റിനിൽ

സ്വന്തം ലേഖകൻ
മനാമ: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ജി. സി.സി. തല പ്രതിനിധി സംഗമം ബഹ്‌റൈനിൽ നടന്നു. ആദ്യ ദിവസം ക്രിസ്ത്യൻ പാലസിൽ നടന്ന ഗ്ലോബൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ബോർഡ് ജോസ് പനച്ചിക്കൻ, ഷാഹിത കമൽ, ബഷീർ അമ്പലായി, ഡെയ്‌സ് ഇടിക്കുള, ജോർജ് മാത്യു, പത്മശ്രീ ഡോ.’സുന്ദര മോനോൻ , കുര്യൻ മനയാനിപ്പൂറത്ത് എന്നിവർ പങ്കെടുത്തു. സാമ്പത്തിക മേഖലയിൽ പ്രവാസികൾ നേരിടുന്ന പ്രേശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഡെയ്‌സ് ഇടിക്കുള വിഷയം അവതരിപ്പിച്ചു. ജയൻ കൊടുങ്ങല്ലൂർ, മഞ്ജു വിനോദ്, സുബൈർ കണ്ണൂർ, എം. അബുൽ ജലീൽ, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ.ടി. മുഹമ്മദലി, കെ.വി അനീഷ്, എം. അബുൽ ജലീൽ, സി.അഷ്‌റഫ്, എം.എ സിദ്ധിഖ്, ഒ.പി അസീസ് എന്നിവരെ ബിസിനസ് മീറ്റിൽ ആദരിച്ചു. ആരോഗ്യ ബോധവത്കരണ സെമിനാറിൽ പ്രീശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി ഗംഗാധരൻ സംസാരിച്ചു.
വൈകിട്ട് ബാങ് സാങ് സായ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രീലേഖ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ അറിയാതെ പെട്ടുപോയ നിരവധി പേരാണ് നമ്മുടെ ജയിലുകളിൽ കഴിയുന്നതെന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന കാര്യം പ്രവാസികൾ ആലോചിക്കണമെന്നും ശ്രീലേഖ പറഞ്ഞു. വികസന പദ്ധതികളിൽ ജയിലിൽ കഴിയുന്നവരുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തും എന്ന കാര്യം ആലോചിക്കുന്നുണ്ട്. പലരും വിവിധ ജോലികളിൽ പ്രവീണമുള്ളവരാണ്. ഈ കഴിവ് ഉപയോഗിക്കാനും ശിക്ഷയനുഭവിക്കുന്നവരെ സമൂഹനിർമാണത്തിൽ പങ്കാളികളാകാനും പുതിയ പദ്ധതി വഴി സാധിക്കും. ഇത് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്തു മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തി നാം നേടിയെടുക്കണമെന്നും അവർ പറഞ്ഞു.
സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡോ. ജോസ് കാനാട്ട്,ഗ്ലോബൽ ഡയറക്ടർ ബോർഡ്  ജോസ് മാത്യു പനച്ചിക്കൽ, ജോർജ് പടിക്കകുടി, അനിത പുലിയിൽ, സോമൻ ബേബി, ജോൺ ഫിലിപ്പ്, അനസ് കാസിം, മഞ്ജു വിനോദ്, ഡോ. അബുൽ നാസർ, സബ് ചെറിയാൻ, ഷാഹിത കമൽ, അലക്‌സ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു. പ്രവാസി സമ്മാൻ ജേതാവ് വി.കെ. രാജശേഖരൻ, പി.സി. രാജൻ, മുഹമ്മദ് റാഫി, ലത്തീഫ് പയ്യോളി, അബ്ദുൾ ഖാദർ എന്നിവരെ ആദരിച്ചു.
ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.കെ. വേണുഗോപാൽ സ്വാഗതവും അതുൽ സലാം നന്ദിയും പറഞ്ഞു. ഷാഹിത കമൽ സമാപന സമ്മേളനം നിയന്ത്രിച്ചു. കലാപരിപാടികളും അരങ്ങേറി.
Latest
Widgets Magazine