തെരുവിൽ അലഞ്ഞ അമ്മയുടെ മകളെ ദത്തെടുത്ത് പൊലീസ് ഓഫീസർ

കാലിഫോർണിയ:  മനുഷ്യസ്നേഹത്തിന്റെ ആൾരൂപമായി സോഷ്യമീഡിയയിൽ താരമായിരിക്കുകയാണ് കാലിഫോർണിയയിലെ സാന്റാ റോസയിലെ പൊലീസ് ഓഫീസർ ജെസ്സെ വിറ്റെൺ. മയക്കുമരുന്നിന് അടിമപ്പെട്ട്, വീടില്ലാതെ അലഞ്ഞുനടന്നിരുന്ന യുവതിയുടെ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ചിരിക്കുകയാണ് ഈ പൊലീസ് ഓഫീസർ.

ദിവസേനയുള്ള റോന്തുചുറ്റലിനിടയൽ വിറ്റൺ ഗർഭിണിയായ ഒരു സ്ത്രീയെ കാണാറുണ്ടായിരുന്നു. എന്നാൽ അവർ വയറ്റിൽ‌ ചുമക്കുന്ന കു‍ഞ്ഞിനെ താൻ ദത്തെടുക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പട്രോളിംഗിന് പോകുന്ന സമയത്തെല്ലാം ഈ യുവതി തെരുവിൽ‌ അലഞ്ഞ് നടക്കുന്നത് ജെസ്സെ വിറ്റൺ കാണാറുണ്ട്. ദിവസേന കാണുന്നതിനാൽ അവർ തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുകയും ചെയ്തു.

സാധാരണ സ്ത്രീകളെപ്പോലെ പ്രസവിക്കാൻ ഒരു സ്ഥലം ആയിരുന്നില്ല ആ സ്ത്രീയുടെ ആവശ്യം. മറിച്ച് തന്റെ വയറ്റിൽ വളർന്നു കൊണ്ടിരിക്കുന്ന കുഞ്ഞിന് ഒരു വീടും കുടുംബാംഗങ്ങളെയും ലഭിക്കുക എന്നതായിരുന്നു അവരുടെ ആഗ്രഹം. ഒരു ദിവസം വിറ്റൺ ഈ സ്ത്രീയെ കാണുമ്പോൾ കൂട്ടത്തിൽ അദ്ദേഹം ഭാര്യ ആഷ്ലിയെയും കൂട്ടി. അവർ തമ്മിൽ പരിചയപ്പെട്ടുഗർഭിണിയാണോയെന്ന ചോദ്യത്തിന് ആഷ്ലിയുടെ കൈയെടുത്ത് തന്റെ വയറിൻമേൽ‌ വച്ചാണ് ആ സ്ത്രീ മറുപടി നൽകിയത്.

പിന്നീട് കുറച്ചു നാൾ ആ സ്ത്രീയെ കണ്ടതേയില്ല. ഫെബ്രുവരി 14 ലെ വാലന്റൈ്‍ഡേ ഡേ ആഘോഷങ്ങൾക്കിടയിലാണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു ഫോൺകോൾ വിറ്റണ് ലഭിക്കുന്നത്. തെരുവിൽ‌ കണ്ടുമുട്ടിയ സ്ത്രീയുടെ ഫോൺകോളായിരുന്നു അത്. അവർ സ്പഷ്ടമായി തന്നെ ഇവരോട് ചോദിച്ചത് ഒരേയൊരു ചോദ്യമാണ്. ആറുമാസം പ്രായമുള്ള തന്റെ മകളെ ദത്തുപുത്രിയായി സ്വീകരിക്കാമോ എന്ന്.

എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് രണ്ടാമതൊന്ന് ചിന്തിച്ചില്ലെന്ന് ആഷ്ലി പറയുന്നു. വിറ്റണും ആഷ്ലിക്കും മൂന്ന് പെൺകുട്ടികളാണുള്ളത്. അങ്ങനെ ഹാർലോ മാസി വിറ്റൺ എന്ന ആറുമാസക്കാരിയും വിറ്റൺ കുടുംബത്തിലെ അംഗമായി. അവൾക്ക് മൂന്ന് ചേച്ചിമാരെയും ലഭിച്ചു. അവളുടെ ചിരിയാണ് ഏറ്റവും മനോഹരമെന്ന് ആഷ്ലിയും വിറ്റണും ഒരേ സ്വരത്തിൽ പറയുന്നു. അമ്മ മയക്കുമരുന്നിന് അടിമയായത് മൂലമുള്ള ചെറിയ പ്രതിസന്ധികൾ ഹാർലോയ്ക്കുണ്ടായിരുന്നു. എന്നാൽ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്ന ആ പ്രതിസന്ധികളെ മറികടന്ന ഹാർലോ ആരോഗ്യവതിയാണെന്ന് വിറ്റൺ പറയുന്നു. ഈ ആഴ്ചയാണ് ഹാർലോയെ ദത്തെടുത്തതിൻ മേലുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായത്.

സാന്റാ റോസാ പൊലീസ് ഡിപ്പാർട്ട്മെന്റാണ് വിറ്റൺ‌ന്റെയും കുഞ്ഞു ഹാർലോയുടെയും ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ ഏറ്റെടുത്തതിന് ശേഷം അവളുടെ യഥാർത്ഥ അമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ആഷ്ലി പറയുന്നു. വൈകാരികമായിട്ടായിരുന്നു അവരുടെ പ്രതികരണം. അവൾക്ക് വേണ്ടി ‍ഞങ്ങളെ തെരെഞ്ഞെടുത്തിൽ ഞാ‌ൻ നന്ദി പറഞ്ഞു.

എന്നാൽ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. ഇനിമുതൽ നിങ്ങളാണ് അവളുടെ അമ്മ. സെപ്റ്റംബർ ഒന്നിനാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയിയിൽ ചർച്ചയായി മാറിയത്. ഇതിനേക്കാൾ നല്ലൊരു കുടുംബം അവൾ ലഭിക്കാനില്ല എന്നായിരുന്നു ഫോട്ടോ കണ്ടവരുടെയെല്ലാം പ്രതികരണം. മൂന്ന് ചേച്ചിമാർക്കൊപ്പം സന്തോഷവതിയാണ് കു‍ഞ്ഞ് ഹാർലോ.

Latest
Widgets Magazine