മാര്‍പാപ്പയുടെ മുത്തം ലഭിച്ച കുട്ടിയുടെ രോഗം കുറഞ്ഞു. മാര്‍പാപ്പയിലൂടെ ദൈവം തങ്ങളുടെ കൃഞ്ഞിനെ അനുഗ്രഹിച്ചെന്ന് മാതാപിതാക്കള്‍

വാഷിങ്‌ടണ്‍: ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ മുത്തം ലഭിച്ച ഒരു വയസുകാരിയുടെതലയിലെ ട്യൂമര്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌. ഫിലഡല്‍ഫിയ സ്വദേശി ജിയാനയുടെ രോഗത്തിന്റെ തീവ്രതയാണു കുറഞ്ഞത്‌. മാര്‍പാപ്പ കഴിഞ്ഞ സെപ്‌റ്റംബറില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണു ജിയാന മാതാപിതാക്കളായ ജോയ്‌, ക്രിസ്‌റ്റിന്‍ മാര്‍സിയാന്റോണിയോ എന്നിവര്‍ക്കൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിച്ചത്‌.
കുഞ്ഞിന്റെ തലയില്‍ ട്യൂമര്‍ കണ്ടെത്തുകയും ശസ്‌ത്രക്രിയ സാധ്യമല്ലെന്ന അവസ്‌ഥയിലാണു കുടുംബാംഗങ്ങള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്‌.child -pope
ഫിലഡല്‍ഫിയയില്‍ വച്ചാണു കുഞ്ഞു ജിയാനയ്‌ക്കു മാര്‍പാപ്പയുടെ മുത്തം ലഭീച്ചത്‌. പിന്നീട്‌ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്നു നടത്തിയ എം.ആര്‍.ഐ. സ്‌കാനില്‍ കുഞ്ഞിന്റെ തലയിലെ ട്യൂമര്‍ ചുരുങ്ങുന്നതായി കണ്ടെത്തിയത്‌. മാര്‍പാപ്പയിലൂടെ ദൈവം തങ്ങളുടെ കൃഞ്ഞിനെ അനുഗ്രഹിച്ചെന്നാണു മാതാപിതാക്കള്‍ പറയുന്നത്‌.

Top