ഖത്തറില്‍ പ്രൊജക്‌ട്‌ വീസക്കാര്‍ക്കും ഇനി ജോലി മാറാംപ്രവാസികള്‍ക്ക് ആശ്വാസ തീരുമാനം

ദോഹ :പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനം . നേരത്തെ പ്രൊജക്‌ട്‌ വീസകളില്‍ ‍ ഖത്തറിലെത്തിയവര്‍ക്ക്‌ മറ്റു ജോലികളിലേക്ക്‌ മാറാന്‍ ആവില്ലായിരുന്നു. അതിനാല്‍ പ്രൊജക്‌ട്‌ തീര്‍ന്നാലുടന്‍ ഇവര്‍ ഖത്തര്‍ വിട്ടുപോകണമായിരുന്നു. ഇപ്പോള്‍ ഇതു സംബന്ധിച്ച നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയതായും മന്ത്രാലയാധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ പ്രൊജക്‌ട്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ ഈ തൊഴിലാളികള്‍ക്കും മറ്റുജോലികളിലേക്ക്‌ മാറാന്‍ സാധിക്കും.

തൊഴില്‍ കരാര്‍ ഒപ്പിടാതെ ഒരു തൊഴിലാളിക്കും ഇനി ഖത്തറിലേക്ക്‌ എത്താനാവില്ലെന്നും തൊഴില്‍ മന്ത്രാലയാധികൃതര്‍ വിശദീകരിക്കുന്നു. തൊഴിലാളി മാതൃരാജ്യത്തുവച്ചുതന്നെ തൊഴില്‍കരാര്‍ ഒപ്പിടേണ്ടതുണ്ട്‌. കമ്പനിയും തൊഴിലാളിയും തമ്മില്‍ ഓണ്‍ലൈനായി കരാര്‍ ഒപ്പിടുന്നതിന്‌ തൊഴില്‍മന്ത്രാലയമാണ്‌ സൗകര്യമൊരുക്കുന്നത്‌. ഈ കരാറിന്റെ പകര്‍പ്പു ലഭിക്കുന്ന മുറയ്‌ക്കേ തൊഴിലാളിക്ക്‌ ഖത്തറിലേക്ക്‌ എത്താനാവൂ. 10 വ്യത്യസ്‌ത ഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പുവയ്‌ക്കാം. കരാര്‍ തനിക്കറിയാവുന്ന ഭാഷയില്‍ തൊഴിലാളി ഒപ്പിട്ടാല്‍ മതിയാവും. കരാര്‍ വ്യവസ്‌ഥകള്‍ വ്യക്‌തമായി മനസിലാക്കുന്നതിന്‌ തൊഴിലാളിക്ക്‌ ഇതിലൂടെ കഴിയുമെന്നും മന്ത്രാലയാധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top