വീടുകളില്‍ റേഡിയോ ആക്ടീവ് വാതകത്തിന്റെ സാന്നിധ്യം പരിശോധിക്കണമെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: വീടുകളില്‍ റോഡിയോ ആക്ടീവ് വാതകമായ റാഡോണിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കണെമെന്ന് എണ്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി(EPA) മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പടിഞ്ഞാറും തെക്കുകിഴക്ക് ഭാഗത്തുള്ളതുമായ 12 കൗണ്ടികളില്‍ നിറമോ, മണമോ ഇല്ലാത്ത ഈ റേഡിയോ ആക്്ടീവ് വാതകത്തിന്റെ സാന്നിദധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് EPA കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

ഈ ആഴ്ച ക്ലെയര്‍ കൗണ്ടിയിലെ വീടുകളോട്‌സാംപിള്‍ ഹോം ടെസ്റ്റ് കിറ്റിനായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ EPA ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റിന് 50 യൂറോയാണ് വില.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റാഡോണ്‍ ശ്വാസകോശാര്‍ബുദ്ദത്തിന് കാരണമാകുന്ന വസ്തുവാണെന്ന് EPA റേഡിയോളജിക്കല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ സ്റ്റെഫാനി ലോംഗ് പറഞ്ഞു. പുകവലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്വാസകോശ കാന്‍സറിന് കാരണമാകുന്ന വസ്തു റാഡോണ്‍ വാതകമാണെന്ന് അവര്‍ വ്യക്തമാക്കി.

അയര്‍ലന്‍ഡില്‍ വര്‍ഷത്തില്‍ 250 ഓളം ശ്വാസകോശാര്‍ബുദ കേസുകള്‍ റാഡോണുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അതുകൊണ്ടാണ് റാഡോണിന്റെ സാന്നിദ്ധ്യം പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് EPA അറിയിച്ചു.

Top