വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന്‍ സ്വിമ്മിംഗ് പൂളാക്കി യാത്രക്കാര്‍; വൈറലായി വീഡിയോയും ചിത്രങ്ങളും

വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന്‍ സ്വിമ്മിംഗ് പൂളാക്കി രസിച്ച് ആളുകള്‍. സ്വീഡനിലെ ഉപ്‌സ്വാല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശക്തമായ മഴയാണ് സ്വീഡനില്‍. ഇതേ തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിലും മുട്ടറ്റം വെള്ളം പൊങ്ങിയത്. ഇതോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് അടുക്കാന്‍ കഴിയാതെ പലരും തിരിച്ചുപോയി. എന്നാല്‍ മറ്റു ചിലരാകട്ടെ വെള്ളപ്പൊക്കവും ആഘോഷമാക്കി. വെള്ളത്തില്‍ നീന്തിയും സ്വിമ്മിംഗ് പൂളില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കൊണ്ടുവന്നും അവര്‍ ആര്‍മാദിച്ചു. ദുരിതമെന്ന് കരുതിയ സാഹചര്യത്തെയാണ് ഇവര്‍ ഇവിടെ രസകരമാക്കി മാറ്റിയത്.

Latest