സൗദിയിലെ ബാങ്കുകളുടെ റമദാനിലെ സമയക്രമവും പെരുന്നാൾ അവധികളും പ്രഖ്യാപിച്ചു

റമദാനിൽ സൗദിയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്തു മുതൽ വൈകീട്ട് നാലുവരെയായിരിക്കുമെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു.ഈദുല്‍ ഫിത്ര്‍ അവധി റമദാൻ 27 ന് (ജൂണ്‍ 22) വ്യാഴാഴ്ച ബാങ്കുകള്‍ അടച്ച ശേഷം ആരംഭിക്കും. ശവ്വാല്‍ എട്ടിന് (ജൂലൈ 2) പെരുന്നാള്‍ അവധിക്കു ശേഷം ബാങ്കുകൾ തുറന്നു പ്രവര്‍ത്തിക്കും. ദുല്‍ഹജ് ഏഴിന് (ഓഗസ്റ്റ് 29) ചൊവ്വാഴ്ചയിലെ പ്രവൃത്തി സമയം അവസാനിച്ച ശേഷം ബലി പെരുന്നാള്‍ അവധി ആരംഭിക്കും. ദുല്‍ഹജ് 14 ന് (സെപ്റ്റംബര്‍ 5) ബലി പെരുന്നാള്‍ അവധിക്കു ശേഷം വീണ്ടും തുറക്കും.ജിദ്ദ വിമാനത്താവളത്തിലെയും തുറമുഖത്തെയും ഹജ് സിറ്റികളിലും, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ഹജ് സീസണില്‍ വാരാന്ത്യ അവധി ദിവസങ്ങളടക്കം എല്ലാ ദിവസങ്ങളിലും ബാങ്ക് ശാഖകള്‍ തുറന്ന് പ്രവര്‍ത്തി ക്കും.

പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വലിയ ജനത്തിരക്കുള്ള പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ബാങ്കുകളുടെ ഏതാനും ശാഖകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സാമ നിര്‍ദേശം നല്‍കി. ഇങ്ങനെ അവധി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ശാഖകളെ കുറിച്ചും അവയുടെ പ്രവൃത്തി സമയത്തെ കുറിച്ചും മുന്‍കൂട്ടി അറിയിക്കുകയും പരസ്യപ്പെടുത്തുകയും വേണമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top