റാശിദ് പൂമാടത്തിന് അബുദാബി പോലീസിന്റെ ആദരം 

അബുദാബി : റാശിദ് പൂമാടത്തിന് അബുദാബി പോലീസിന്റെ ആദരം. ഒരു മാസം മുബ്‌ അബുദാബി എക്സ്ബിഷൻ നഗരിയിൽ നടന്ന ഐ എസ് എൻ ആർ പ്രദർശനത്തിന്റെ (അന്താരാഷ്ട്ര സുരക്ഷാ പ്രദർശനം ) വാർത്ത‍ മികച്ചരീതിയിൽ നൽകിയതിനാണ് ഇന്ത്യൻ വിഭാഗത്തിൽ പത്ര മേഖലയിൽ നിന്നും റാശിദ് പൂമാടത്തിനെ തിരഞ്ഞെടുത്തത്.അബുദാബി ഇത്തിഹാദ് ടവറിലെ ജുമൈറ ഹോട്ടലിൽ നടന്ന ചടങ്ങിൽ അബുദാബി പോലീസ് മേജർ ജനറൽ ഡോക്ടർ അഹമദ് നാസിർ അൽ റൈസി പ്രശസ്തി പത്രം നൽകി ആദരിച്ചു .സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപ്പോർട്ടറാണ്. പത്ത് വർഷത്തോളമായി സിറാജിൽ ജോലി ചെയ്യുന്ന റാശിദ് പൂമാടം അജ്മാൻ ,നീലേശ്വരം, എന്നിവിടങ്ങളിൽ സിറാജിന്റെ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിടുണ്ട്. .നീലേശ്വരം ആനച്ചാൽ സ്വദേശി തുരുത്തി കുഞ്ഞഹമ്മദിൻറെയും പൂമാടം ബീഫാത്തിമയുടേയും മകനാണ് . പയ്യന്നൂർ കാറമ്മൽ സ്വദേശിനി സഫീദ റാശിദാണ് ഭാര്യ.ഇതിന് മുബ് പ്രഥമ സേട്ട് സാഹിബ്‌ അവാർഡ്‌ ,റോട്ടറി ക്ലബ്‌ തലശേരി അവാർഡ്‌ എന്നിവ ലഭിച്ചിടുണ്ട്
Top