ഒ.ഐ.സി.സി നേതാവ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് നിര്യാതയായി

ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍  പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍  ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത.

സംസ്കാരം 07/02/2017 ചൊവ്വാഴ്ച്ച  4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍.

മക്കള്‍: മാത്യൂ സഖറിയാസ്, (അദ്ധ്യാപകന്‍, ഗവ: ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ – നെടുംങ്ങോം), ജോണ്‍സണ്‍ സഖറിയാസ് (പോലീസ് സബ് ഇന്‍സ്പെക്ടര്‍ – ആലക്കോട്), തങ്കമ്മ ജോസ്, റോബിന്‍ സഖറിയാസ്, റെജി കുര്യന്‍, അഡ്വ. റെന്‍സണ്‍ സഖറിയാസ് (സോളിസിറ്റര്‍ – മാഞ്ചസ്റ്റര്‍ യു.കെ.)

മരുമക്കള്‍: സോഫിയാമ്മ മാത്യു(അദ്ധ്യാപിക, ദേവമാതാ ഹൈസ്ക്കൂള്‍ – പൈസക്കരി), മേരിക്കുട്ടി ജോണ്‍സണ്‍ വാഹാനിയില്‍ (സ്റ്റാഫ് നഴ്‌സ് – പരിയാരം മെഡിക്കല്‍ കോളേജ്), ജോസ് നെല്ലിക്കല്‍ (നെല്ലിക്കുറ്റി), സുജ റോബിന്‍ കളപ്പുരയ്ക്കല്‍ (എടൂര്‍), കുര്യന്‍ പുളിക്കല്‍ (എക്സ് മിലിട്ടറി – പൊട്ടന്‍ പ്ലാവ്) ഷിബി റെന്‍സണ്‍ കണ്ണേഴത്ത് (സ്റ്റാഫ് നഴ്സ് – മാഞ്ചസ്റ്റര്‍ യു.കെ)

ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിയ്ക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്‍സണ്‍ കെ.എസ്, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട,  ടോണി ചെറിയാന്‍,  സോബന്‍ ജോര്‍ജ്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം  എന്നിവര്‍ അനുശോചിച്ചു.

Latest