മാഞ്ചസ്റ്ററിനെ സ്വന്തമാക്കാനൊരുങ്ങി സൗദി കിരീടാവകാശി…

ലോകത്തെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശവും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനമായ ക്ലബുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാഞ്ചസ്റ്ററിന്റെ ഉടമസ്ഥാവകാശം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്‍ക്കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ആരാധകരെ ആശ്ചര്യപ്പെടുത്തുകയാണ്. ഫുട്‌ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ക്ലബില്‍ ഗ്ലാസര്‍ കുടുംബത്തിനുള്ള 3 ബില്യണ്‍ പൗണ്ടിന്റെ പ്രൈവറ്റ് ഷെയറുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ക്ലബിന്റെ ഉടമസ്ഥര്‍ ഷെയറുകള്‍ വിറ്റാല്‍ 3 ബില്യണ്‍ പൗണ്ടിലധികം ലഭിക്കുമെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ലബിന്റെ ഒരു ഭാഗം വാങ്ങാനുള്ള സാധ്യതയും ചിലര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എഫ്1, ഡബ്ല്യൂഡബ്ല്യൂഇ എന്നീ ക്ലബുകളെ സ്വന്തമാക്കിക്കൊണ്ട് സൗദി ഇപ്പോള്‍ തന്നെ സ്‌പോര്‍ട്‌സില്‍ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ സജീവ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഖത്തറി ചാനലായ ബിഇന്‍ സ്‌പോര്‍ട്‌സിനെ സൗദി നിരോധിച്ചിരുന്നു. എന്നാല്‍, ക്ലബിന്റെ കോ-ചെയര്‍മാനായ അവ്‌റാം ഗ്ലാസെറിന്റെ അടുത്ത കാലത്തെ ചില നീക്കങ്ങളാണ് ക്ലബ് വില്‍ക്കാന്‍ പോകുന്നുവെന്ന സാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. അവ്‌റാം അടുത്ത കാലത്ത് മിഡില്‍ ഈസ്റ്റില്‍ ചെലവിട്ടതും നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ അടുത്ത ആഴ്ച നടക്കുന്ന ഫ്യൂച്ചര്‍ ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ അവ്‌റാം ലോകപ്രശസ്ത ബാങ്കര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലുള്ള ഷെയര്‍ പ്രൈസ് മൂല്യം 2.5 ബില്യണ്‍ പൗണ്ടിലധികമാണ്. ഇതിന്റെ ഷെയര്‍പ്രൈസ് മൂല്യം ഓഗസ്റ്റില്‍ 3.1 ബില്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡിലെത്തിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജമാല്‍ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായതിന് പിന്നില്‍ സൗദി രാജകുമാരന്‍ ആണെന്ന ആരോപണം ലോകമെമ്പാടും ശക്തമാകുന്നതിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ ഒരുങ്ങുന്നതെന്ന കാര്യം ചര്‍ച്ചാ വിഷയമാണ്. നിരന്തരം വിമര്‍ശിച്ചിരുന്ന ഖഷോഗിയെ സൗദി രാജകുമാരന്റെ നിര്‍ദേശ പ്രകാരം വധിക്കുകയായിരുന്നുവെന്ന സൂചനകളും ശക്തമാകുന്നുണ്ട്.

Top