ക്രസന്റോ സ്‌കൂൾ ഓഫ് ആർട്‌സ് വാർഷികാഘോഷം അവിസ്മരണീയമായി

പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ നൃത്തസംഗീത കലാകേന്ദ്രമായ ക്രെസന്റോ സ്‌കൂൾ ഓഫ് ആർട്‌സിന്റെ വാർഷികാഘോഷ പരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടു ശ്രദ്ധേയമായി.
ഏകദേശം നാലര മണിക്കൂർ നീണ്ടു നിന്ന വർണപകിട്ടാർന്ന പരിപാടി മാർച്ച് 11 നു ശനിയാഴ്ച സ്റ്റാഫോർഡ് സിവിക് സെന്ററിൽ വച്ചാണ് നടത്തപ്പെട്ടത്. 2005 ൽ ആരംഭിച്ച ഈ കലാസ്ഥാപനത്തിന്റെ മിസോറി സിറ്റി, പെയർലാന്റ് കേറ്റി തുടങ്ങിയ ശാഖകളിലെ 300 ൽ പരം വിദ്യാർഥിനികളാണ് നൃത്തച്ചുവടുകൾ വച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം കേരളീയ നൃത്തവിഭാഗത്തിൽപെടുന്ന വിവിധ സംഘ നൃത്തങ്ങൾ തുടങ്ങിയവ ആഘോഷത്തിനു മാറ്റു കൂട്ടി.
സ്റ്റാഫോർഡ് സിറ്റി പ്രോട്ടേം മേയർ കെൻ മാത്യു ആഘോഷപരിപാടികൾ ഉദ്ഘാടനം തെയ്തു. മലയാളി അസോസിയേഷൻ ഓഫ് ഫ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് തോമസ് തോമസ് ചെറുകര, ഡോ.പൊന്നുപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ആഘോഷത്തെ ധന്യമാക്കി. ക്രെസന്റോയുടെ ഡയറക്ടറും പ്രിൻസിപ്പലുമായ കലാമണ്ഡലം ശ്രീദേവി ടീച്ചർ മുഖ്യ കൊറിയോഗ്രൂഫറായി പ്രവർത്തിക്കുന്നു. ശ്രീദേവി ടീച്ചറുടെ മകളും ലീഡ് ഡാൻസറും അസോസിയേറ്റ് കൊറിയോഗ്രാഫറുമായ ഗീതു സുരേഷ് ടീച്ചറോടൊപ്പം നൃത്ത പരിപാടികൾക്കു ചുക്കാൻ പിടിച്ചു.
പ്രശസ്ത ഗായകരായ കോറസ് പീറ്റർ ആന്റോ അങ്കമാലി എന്നിവർ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ ആഘോഷങ്ങൾ വ്യത്യസ്തത പറഞ്ഞു. കൊച്ചിൻ കലാഭവനിൽ അംഗമായിരുന്ന സംഗീത രംഗത്ത് ശ്രദ്ധേയമായ സജു മാളിയേക്കൽ ക്രെസന്റോയുടെ ഡയറക്ടറായി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Latest