സീമാ വർമ്മയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ടോം റെപ്രസിന്റെ കീഴിൽ ഏറ്റവും ഉയർന്ന തസ്തികയിൽ ട്രമ്പിന്റെ നോമിനിയായ ഇന്ത്യൻ അമേരിക്കൻ വംശജ സീമാ വർമ്മയ്ക്ക് യുഎസ് സെനറ്റിന്റെ അധികാരം ലഭിച്ചു.
മാർച്ച് 13 ന് 55 സെനറ്റ് അംഗങ്ങൾ നിയമനത്തെ അംഗീകരിച്ചപ്പോൾ 43 പേർ എതിർത്തു വോട്ട് രേഖപ്പെടുത്തി. ആദ്യ ഇന്ത്യൻ അമേരിക്കൻ സെനറ്ററായി കമലാ ഹാരിസ് സീമയുടെ നിയമനത്തെ എതിർത്തവരുടെ ചേരിയിലായിരുന്നു. ട്രമ്പ് ഭരണത്തിൽ സെനറ്റിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അമേരിക്കൻ വംശജയാണ് സീമ വർമ്മ. കാബിനെറ്റ് റാങ്കിൽ നിയമിതനായ യുഎൻ അംബാസിഡർ നിക്കി ഹെയ്‌ലിയാണ് ആദ്യ നിയമനത്തിനു അർഹയായത്.
മെഡിക്കെയർ, മെഡിറക്കയ്‌സ് രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് ഇനി സീമാവർമ്മയുടെ ദൗത്യം. പുതിയ തസ്തികയ്ക്കു ഏറ്റവും അനുയോജ്യയാ വ്യക്തിയാണ് കഴിഞ്ഞ 20 വർഷത്തെ മെഡിക്കൽ രംഗത്ത് പാരമ്പര്യമുള്ള സീമയെന്നു സെനറ്റ് മജോരിറ്ി ലീഡർ മി്ച്ച് മെക്കോണൽ അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളും സീമയുടെ നിയമനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Latest
Widgets Magazine