ഫുജൈറയില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ മരിച്ചു

ദുബായ് : അബുദാബിയിലെ ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളി ജീവനക്കാര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍, മണി എന്നിവരാണ് മരിച്ചത്.

കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍ താമസിച്ചിരുന്നത്. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 10 പേര്‍ ഓടി രക്ഷപ്പെട്ടു. 13 പേരാണു അപകട സമയത്ത്‌ ഗോഡൗണില്‍ ഉണ്ടായിരുന്നത്‌.

Latest