ചുവപ്പ് ഭീകരതക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം: ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി

ഇ.കെ.സലിം

ദമ്മാം: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സി പി എമ്മിൻറെ ചുവപ്പ് ഭീകരതയ്ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനധീതമായ് ജനകീയ മുന്നേറ്റമുണ്ടാകണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യൺ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എടയന്നൂർ പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അശരണർക്ക് ആശ്വാസമേകി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു ചെറുപ്പക്കാരനെ കശാപ്പ് ചെയ്ത സി പി എമ്മിൻറെ നടപടി അതിക്രൂരമാണ്. കണ്ണൂരിൻറെ മണ്ണിൽ ഇനിയും ഇത്തരം നരനായാട്ട് നടത്തുവാൻ സി പി എമ്മിനെ അനുവദിക്കരുത്. ഷുഹൈബ് വധത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതോടൊപ്പം തന്നെ, ഇത് ചെയ്യിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ടെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.IMG-20180221-WA0194-1

ഒ ഐ സി സി ദമ്മാം റീജ്യൺ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വേണു തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ്, ഒദ്യോഗിക വക്താവ് മൻസൂർ പള്ളൂർ, ചന്ദ്രമോഹൻ, ബിജു ചക്കരക്കല്ല്, നിസാർ മാന്നാർ, മൊയ്തു കോറളായി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫാ നണിയൂർ നമ്പ്രം സ്വാഗതവും ശംസീർ കോറളായി നന്ദിയും പറഞ്ഞു.

 

Latest