ഷൈജുദ്ദീൻ ചിറ്റേടത്തിന് യാത്രയയപ്പ് നൽകി 

ദമ്മാം: സൗദി അറേബ്യയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി ദമ്മാം റീജ്യൺ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി  ഷൈജുദ്ദീൻ ചിറ്റേടത്തിനും  കുടുംബത്തിനും യൂത്ത് വിംഗ് ദമ്മാം റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡണ്ട് നബീൽ നെയ്തല്ലൂരിൻറെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം കെ പി സി സി സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി  ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്  ബിജു കല്ലുമല, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, നിസാർ ലയാൻ, തോമസ് തൈപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡിജോ പഴയമഠം സ്വാഗതവും ബുർഹാൻ ലബ്ബ കൃതജ്ഞതയും പറഞ്ഞു. യൂത്ത് വിംഗിൻറെ ഉപഹാരം അഡ്വ.പഴകുളം മധു ഷൈജുദ്ദീന് കൈമാറി. തുടർന്ന് ഷൈജുദ്ദീൻ ചിറ്റേടത്ത് മറുപടി പ്രസംഗം നടത്തി.

 

Latest