കവിഞ്ഞൊഴുകുന്ന സ്‌നേഹം അനുഭവിച്ചറിയാൻ കടന്നുവരിക..ബ്ര.സാബു ആറുതൊട്ടിയില്‍ നയിക്കുന്ന സായാഹ്ന പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും കില്‍ഡയറില്‍

ഡബ്ലിൻ:വിശ്വസിച്ചാലും ദൈവം കൂടെയുണ്ട്.സത്യദൈവം സ്നേഹത്തിന്റെ ദൈവം ആണ് .ദൈവത്തിന്റെ കവിഞ്ഞൊഴുകുന്ന സ്‌നേഹം അനുഭവിച്ചറിയാൻ അത്‌ഭുത രോഗസൗഖ്യങ്ങളും അടയാളങ്ങളും കണ്ട് അനുഭവിച്ചറിയാൻ -യേശുവിന്റെ സുവിശേഷം സർവജനത്തോടും അറിയിക്കാൻ നിങ്ങൾക്കും പങ്കാളിയാകാം.കടന്നുവരിക അത്‌ഭുത രോഗസൗഖ്യങ്ങളും അടയാളങ്ങളും അയർലണ്ടിൽ ദൈവം വെളിപ്പെടുത്തിക്കൊടുക്കും .

പ്രശസ്ത വചനപ്രഘോഷകനും ശാലോം ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘യേശു ആരിലും വലിയവന്‍’ എന്ന ശുശ്രൂഷയിലൂടെയും മരിയന്‍ ടിവിയിലും ഗുഡ്‌നസ് ടിവിയിലും സംപ്രേക്ഷണം ചെയ്യുന്ന ‘കവിഞ്ഞൊഴുകുന്ന സ്‌നേഹം’ എന്ന ശുശ്രൂഷയിലൂടെയും ഏവര്‍ക്കും സുപരിചിതനായ ബ്ര.സാബും ആറുതൊട്ടിയില്‍ ഏപ്രില്‍ 15 ന് അയര്‍ലണ്ടിലെത്തിച്ചേരുന്നു. കഴിഞ്ഞ 30 വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രവര്‍ത്തിച്ച് വരുന്ന കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമാണദ്ദേഹം.

കില്‍ഡയറിലെ ശുശ്രൂഷകള്‍ ഏപ്രില്‍ 15 ഞായറാഴ്ച Carmelite Roman Catholic ദേവാലയത്തില്‍ വൈകുന്നേരം 4 മണിക്ക് ദിവ്യബലിയോടുകൂടി ആരംഭിച്ച് വചന ശുശ്രൂഷയും ആരാധനയും തുടര്‍ന്ന് രോഗശാന്തി ശുശ്രൂഷയോടും കൂടി 7 മണിക്ക് സമാപിക്കും. ശുശ്രൂഷകള്‍ക്ക് കില്‍ഡയര്‍ ആശ്രമത്തിലെ ഫാ.മാനുവല്‍ കരിപ്പോട്ടും ബ്ര.സാബു ആറുതൊട്ടിയും നേതൃത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് ചാക്കോ 0862111707
ഫോര്‍ബിന്‍ ജോണ്‍ 0876123200

Carmelite Roman Catholic Church
White Abbey
Kildare R51K379

Latest
Widgets Magazine