അഷറഫ് നൈതല്ലൂരിന് ഒഐസിസി റഹീമ ഏരിയ കമ്മിറ്റി അനുമോദിച്ചു .

സ്വന്തം ലേഖകൻ
പ്രവാസി ഭാരതി (കേരളാ ) ഉദ്യോഗ് പത്ര അവാർഡ് നേടിയ അഷറഫ് നൈതല്ലൂരിന് ഒഐസിസി റഹീമ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം നടത്തി. റഹീമ ഹൗസ് ഓഫ് സ്‌പൈസി റസ്റ്റോറന്റിൽ വച്ച് നടന്ന സമ്മേളനം ഒഐസിസി ദമ്മാം റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.21 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു മികച്ച അംഗീകാരമാണ്  അഷറഫ് നൈതല്ലൂരിനെ തേടി എത്തിയതെന്നും ഈ അവാർഡ് മറ്റ് സാമൂഹിക പ്രവർത്തകർക്ക് കൂടുതൽ പ്രചോദനം നൽകുന്ന ഒന്നാണെന്നും ബിജു കല്ലുമല ഉദ്ഘാടന പ്രസംഗത്തിൽ  പറഞ്ഞു. റഹീമ ഏരിയാ കമ്മറ്റി പ്രസിഡന്റ് റഫീഖ് നൈതല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി എൻ.മുഹമ്മദ് ഷാനി ആദിക്കാട്ടുകുളങ്ങര സ്വാഗതവും വൈ. പ്രസിഡന്റ് മനു സാമുവൽ നന്ദിയും  രേഖപ്പെടുത്തി.ഒ ഐ സി സി നാഷണൽ കമ്മറ്റി  പ്രസിഡന്റ് പി.എം.നജീബ് പ്രശസ്തി പത്രം നൽകി, ഗ്ലോബൽ വൈ. പ്രസിഡന്റ് സി.ഹമീദ് പൊന്നാട അണീച്ചു.അഷറഫ് നൈതല്ലൂർ സ്വീകരണങ്ങൾക്ക് നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു .Cചന്ദ്രമോഹൻ, ഹനീഫ റാവുത്തർ, നൈസാം കോട്ടയം, ഷിഹാബ് കായംകുളം, വനിതാ വിംഗ് റീജ്യണൽ പ്രസിഡന്റ് സിന്ധു ബിനു, കെ.എം സി മലപ്പുറം ജില്ലാ പ്രസിഡന്റ കെ.പി.ഹുസൈൻ, ഒഐസിസി യൂത്ത് വിംഗ് റീജ്യണൽ പ്രസിഡന്റ് നബീൽ നൈതല്ലൂർ, സക്കീർ പറമ്പിൽ, റഷീദ് ഇയ്യാർ, ശശി സൈഹാത്ത്,അൻസാർ ആദിക്കാട്, രാജേഷ് ആറ്റുവ, തോമസ് തൈപറമ്പിൽ, അബ്ൽ റഹ്മാൻ ആദിക്കാട്,സജീവ് പി.എം. സാദിഖ്, റഹീമ ഓർമ്മ വാഹികളായ ജി.അനിൽ കുമാർ, അജി പ്രമാടം എന്നിവർ അനുമോദന പ്രസംഗം നടത്തി . ഷിഹാബ് മലപ്പുറം, റ്റിജോ.റ്റി. അലക്‌സ്,ഷാനി മണ്ണാറക്കൽ, ഫൈസൽ ,അഷ്‌ലിൻ ആന്റണി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി
Top