ടെക്‌സസ് സംസ്ഥാനത്തിനു അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രമ്പ് ജൂനിയർ

പി.പി ചെറിയാൻ
ഡാള്ളസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രമ്പിനെ വിജയിപ്പിക്കുന്നതിനു നിർണായക പങ്കു വഹിച്ച ടെക്‌സസ് സംസ്ഥാനത്തെ റിപബ്ലിക്കൻ നേതാക്കളെയും വോട്ടർമാരെയും ഡൊണാൾഡ് ട്രമ്പ് ജൂനിയർ മുക്ത കണ്ഠം പ്രശംസിച്ചു.
മാർച്ച് 11  ശനിയാഴ്ച വൈകിട്ട് ഡാള്ളസ് ഡൗൺ ടൗണിലുള്ള ഒമിനി ഹോട്ടലിൽ ഡാള്ളസ് കൗണ്ടി റിപബ്ലിക്കൻ പാർട്ടി വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച റൊണാൾഡ് റീഗൻ ഡിന്നറിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റിന്റെ മകൻ ട്രമ്പ് ജൂനിയർ.
അമേരിക്കയുടെ നന്മലക്ഷ്യമാക്കി ടെക്‌സസ് സംസ്ഥാനം ഞങ്ങൾക്കൊപ്പം നിന്നു എന്ന് മാത്രമല്ല, തിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു കാലിഫോർണിയ ന്യൂയോർക്ക് സംസ്ഥാനങ്ങളെ അപേക്ഷിച്ചു വൻ തുക സംഭാവന നൽകി സഹായിക്കുകയും ചെയ്തതിനും ട്രമ്പ് ജൂനിയർ പ്രത്യേകം നന്ദി പറഞ്ഞു.
ഒമിനി ഹോട്ടലിൽ നടന്ന ഡിന്നറിൽ പങ്കെടുക്കുവാൻ 25,000 ഡോളർ വരെയാണ് ഒരാൾക്കു പ്രവേശന ഫീസായി നൽകേണ്ടി വന്നത്. 950 പേർ പങ്കെടുത്തുതായി സംഘാടകർ പറഞ്ഞു.
യുഎസ് സെനറ്റർ ടെഡ് ക്രൂസ് മുഖ്യാതിഥിയായെ സ്വാഗതം ചെയ്തു. ടെക്‌സിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പ്രമുഖർ ഡിന്നറിൽ പങ്കെടുത്തിരുന്നു. ഡാള്ളസ് കൗണ്ടി റിപബ്ലിക്കൻ പാർട്ടി ചെയർമാൻ ഫിലിപ്പ് ഹഫിൻസ് നന്ദി പ്രകാശിപ്പിച്ചു.
Latest
Widgets Magazine