തോമസ് ചാണ്ടിയുടെ രാജി നിൽക്കക്കള്ളിയില്ലാതെ

ദമാം:മന്ത്രി തോമസ് ചാണ്ടി രാജി നിലക്കക്കള്ളിയില്ലാതെ വന്നപ്പോൾ വൈകി ഉദിച്ച വിവേകമാണെന്നു ഓ ഐ സി സി ദാമ്മ റീജിണൽ കമ്മിറ്റി പ്രസിഡണ്ട്  ബിജു കല്ലുമല പത്രക്കുറിപ്പിൽ അറിയിച്ചു , കായൽ കയ്യേറിയ ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് ആദി മുതൽ തന്നെ മുഖ്യമന്ത്രി സ്വീകരിച്ചത് ,              കോടതി പരാമർശങ്ങളും കളക്ടർ നൽകിയ റിപ്പോർട്ടും ഉണ്ടായിട്ടും മുഖ്യമന്ത്രിയും സി പി എമും  പാളിച്ച നിഷേധ നിലപാടുകൾ ജനാധിപത്യത്തോടും കേരള ജനതയോടും നടത്തിയ വിളി ആണെന്നും ഓ ഐ സി സി റീജിണൽ കമ്മിറ്റി   പ്രസിഡണ്ട്   പറഞ്ഞു .
ചാണ്ടിയുടെ രാജി അനിവാര്യമാക്കി തീർത്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യ്ക്കും ആലപ്പുഴ ഡി സി സി പ്രസിഡണ്ട് എം ലിജു വിനും ഓ ഐ സി സി യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ബിജു കല്ലുമല പറഞ്ഞു . യു ഡി എഫ് പടയൊരുക്കം പടയോട്ടമായി  മാറുകയാണെന്നും ഓ ഐ സി സി റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു .
ഇടതു മുന്നണിയും സി പി എം കൈയേറ്റക്കാർക്കും മാഫിയാ കൾക്കും ഒപ്പമാണ് എന്നതിന്റെ എന്നതിന്റെ തെളിവാണ് മന്ത്രി സഭയിൽ നിന്നും മൂന്നാമത്തെ മന്ത്രിക്കും രാജി വെക്കേണ്ടിവന്നതെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി കുറ്റപ്പെടുത്തി .
Latest