എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മിറ്റി

ദമ്മാം: ജാതിയുടെയും മതത്തിന്‍റെയും പ്രാദേശികതയുടെയും അതിര്‍വരമ്പുകളില്ലാതെ എല്ലാ ഭാരതീയര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജ്യന്‍ ത്യശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അഞ്ചാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നൂറ്റിമുപ്പത്തിരണ്ടാമത് ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദമ്മാം ബദര്‍ റാബി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാരികളോട് കൂടി നടത്തിയ ആഘോഷ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഇ എം ഷാജി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ ഖൊസാമാ സ്‌കൂള്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശ്രീദേവി മേനോന്‍ മുഖ്യാഥിതിയായിരുന്നു. അഡ്വ.കെ വൈ സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി അബ്ദുള്‍ ഹമീദ്, രമേഷ് പാലക്കാട്, ഇ കെ സലിം, സിന്ദു ബിനു, സക്കീര്‍ ഹുസൈന്‍, റഷീദ് ഇയ്യാല്‍, കൃഷ്ണദാസ്, ഷണ്‍മുഖന്‍ തളിക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സാമൂഹിക സാംസ്ക്കാരിക ആതുര സേവന രംഗത്ത് പ്രമുഖനായ ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പ് എം ഡി അഹമ്മദ് പുളിക്കല്‍, മുഖ്യാതിഥി ശ്രീദേവി മേനോന്‍, ജീവകാരുണ്യ രംഗത്ത് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് നാസ് വക്കം, സിറാജ് പുറക്കാട്, നിസാര്‍ മാന്നാര്‍, മാധ്യമ പ്രവര്‍ത്തകരായ അലി കളത്തിങ്കല്‍ (തേജസ്), മുജീബ് റഹുമാന്‍ (ജയ് ഹിന്ദ്), അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ്), പി.ടി.അലവി (ജീവന്‍ ടി വി) എന്നിവര്‍ക്കുള്ള ഉപഹാരം ബിജു കല്ലുമല, ഇ.എം.ഷാജി, ചന്ദ്രമോഹന്‍, ശിഹാബ് കായംകുളം എന്നിവര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്കുവേണ്ടി നല്‍കി ആദരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പത്താം ക്ലാസില്‍ എറ്റവും കുടുതല്‍ മാര്‍ക്ക് വാങ്ങിയ ക്രിസ്റ്റിന ചാര്‍ളി ,മരിയ ഗ്രേസ് എന്നിവര്‍ക്ക് ഡോ.സിന്ധു ബിനു, മിനി ജോയി എന്നിവര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി.thrissur-oicc

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുഗ്രഹ, ദേവിക, മയൂരി, ഡസലിങ്ങ് സ്റ്റാര്‍, ക്യതിമുഖ എന്നീ ന്യത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച ന്യത്ത ന്യത്യങ്ങള്‍ നാസര്‍ ആലപ്പി, സാന്‍ന്ദ്ര ഡിക്സണ്‍, ജിന്‍ഷാ ഹരിദാസ്, ആഷിക് നാസര്‍, സുരേഷ് കൊല്ലം, സംഗീത ആനന്ദ്, ജസീര്‍ കണ്ണൂര്‍, മനോജ്, പ്രസിജ കൃഷ്ണദാസ്, റയ്ഹാന്‍ ഹനീഫ്, റീജ അന്‍വര്‍, നിരജ്ഞന്‍ ബിന്‍സ്, കല്യാണി ബിനു, അനുഭവ് ബാബു, സൗജന്യ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നസീബ് കലാഭവന്‍ അവതരിപ്പിച്ച മിമിക്സ് കോമഡി ഷോ ഏറെ ശ്രദ്ദേയമായി. കെ ബി ഡൊമിനി, ഷെരീഫ് വാടാനപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. സാന്‍ന്ദ്ര ഡിക്സണ്‍ അവതാരികയായിരുന്നു. ആഘോഷ പരിപാടിയില്‍ സബീന അബ്ബാസിന്‍റെ കുസൃതി ചോദ്യങ്ങള്‍ സദസ്സിന് ഏറെ ആസ്വാദ്യകരമായിരുന്നു. ഹനീഫ റാവുത്തര്‍, ചന്ദ്രമോഹന്‍, ബൈജു കുട്ടനാട്, റോയ് ശാസ്‌താംകോട്ട,
ഷിഹാബ് കായംകുളം, ബിജു കണ്ണൂര്‍, ഷംസ് കൊല്ലം, അഡ്വ. നൈസാം നഗരൂര്‍,വേണു തളിപ്പറമ്പ്, നൗഷാദ് തഴവ, സി.ടി.ശശി, ഉസ്മാന്‍ കുന്നംകുളം എന്നിവര്‍ സംബന്ധിച്ചു. എസ്.എം.സാദിഖ്, സന്തോഷ് കുമാര്‍, ലാല്‍ അമീന്‍, ബാബു സലാം, നിസാര്‍ മാന്നാര്‍, ഹമീദ് ചാലില്‍, ബാപ്പു ആനക്കയം, തോമസ് തൈപ്പറമ്പില്‍, ബിനു പുരുഷോത്തമന്‍, അബ്ബാസ് തറയില്‍, അന്‍സാര്‍ ആദിക്കാട്, സഫിയ അബ്ബാസ്, സക്കീര്‍ പറമ്പില്‍, ഷണ്‍മുഖന്‍, ആന്‍റണി, ചാന്ത്നി ഷണ്മുഖന്‍, ശശി നെല്ലുവായ്, മധുസൂദനന്‍, ഷൈജുദ്ദീന്‍, റഫീഖ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ഹമീദ് കണിച്ചാട്ടില്‍ സ്വാഗതവും അഡ്വ .ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Top