DMA ഓൾ അയർലൻഡ് വടം വലി മത്സരം ഓഗസ്റ്റ് 26 ന്

ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസ്സോസിയേഷൻ്റെ പതിനൊന്നാമത് ഓണഘോഷത്തോട് അനുബന്ധിച്ചു ഓൾ അയർലൻഡ് വടം വലി മത്സരം ഓഗസ്റ്റ് 26 ന് രണ്ടു മുപ്പതിന് ആരംഭിക്കും. ദ്രോഗ്‌ഹെഡാ tullyallen പാരിഷ് ഹാളിൽ നടക്കുന്ന DMA ഓണാഘോഷങ്ങളോട് അനുബന്ധിച്ചാണ് വടം വലി മത്സരം. ഏഴു പേരടങ്ങുന്ന ടീമിന് overweight ഇനത്തിലാണ് മത്സരം. ഒന്നാം സമ്മാനമായി 211 യൂറോയും ട്രോഫിയും രണ്ടാം സമ്മാനമായി 101 യൂറോയും ട്രോഫിയും നൽകുന്നു. വനിതകളുടെ മത്സരത്തിൽ വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും. ടീമുകൾക്ക് 25 യൂറോ മാത്രമായിരിക്കും റെജിസ്ട്രേഷൻ ഫീസ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 24 വ്യാഴാഴ്ച 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് :
എമി സെബാസ്റ്റ്യൻ – 0892115979
വിനോദ് ഗീയച്ചൻ – 0858570335

Top