ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

പി.പി ചെറിയാൻ
ഇല്ലിനോയ്‌സ്: സെന്റ് ചാൾസിലെ ഒരു വീട്ടിൽ ഉണ്ടായ കുടുംബകലഹത്തെ തുടർന്നു പിതാവ് ഇരട്ടപെൺകുട്ടികളെയും ഭാര്യയെയും വെടിവെച്ച് സ്വയം ആത്മഹത്യ ചെയ്തു. പതിനാറ് വയസുള്ള ബ്രിട്ടിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
twindad
നാല്പ്പത്തിയെട്ടു വയസുള്ള റിങ്ങൽ കോഫ്‌ലാന്‌റും ഭാര്യ അൻഞ്ചും കോഫ്‌ലാൻഡ് വെവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവം നടന്നത് മാർച്ച് പത്ത് വെള്ളിയാഴ്ച വൈകിട്ടാണ്. നാലു പേർ മാത്രമാണ് സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നത്.
father
മാർച്ച് ഒൻപതിനു കുടുംബകലഹം ഉണ്ടായതിനെ തുടർന്നു പൊലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ശാരീരിക അക്രമങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ആരെയും അറസ്റ്റ് ചെയ്തിരുന്നുമില്ലെന്നു ചാൾസടൺ പൊലീസ് പറഞ്ഞു. ആരാണ് വെടിവച്ചതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതിനെ തുടർന്നു അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
twinsവീട്ടിൽ എത്തിയ പൊലീസ് ഇരട്ടക്കുട്ടികളും പിതാവും മരിച്ചു കിടക്കുന്നതായും, ഭാര്യയെ വെടിയേറ്റ നിലയിലും കണ്ടെത്തി. 17 -ാംമത് ജന്മദിനം നാളെ ആഘോഷിക്കാനിരിക്കെയായിരുന്നു ഇരുവരും പിതാവിനാൽ കൊല്ലപ്പെട്ടത്. സെന്റ് ചാൾസ് ഈസ്റ്റ് ഹൈസ്‌കൂൾ ജൂനിയേഴ്‌സായിരുന്നു ഇരുവരും.
Latest