ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ യുഎഇയില്‍ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല  

യു എ ഇയിലെ ബാങ്കുകളില്‍ എമിറേറ്റ്സ് ഐ ഡി സമര്‍പ്പിക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഉപയോഗിക്കാനാവില്ല. 2019 ഫെബ്രുവരി 28ന് മുന്‍പ് എല്ലാ ഉപഭോക്താക്കളും ബാങ്ക് രേഖകള്‍ക്കൊപ്പം എമിറേറ്റ്സ് ഐ ഡിയും നല്‍കണമെന്ന് യു എ ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എമിറേറ്റ്സ് ഐ ഡി നല്‍കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനോ ക്രെഡിറ്റ് ഉപയോഗിക്കാനോ കഴിയില്ല.

ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ബാങ്കുകള്‍ക്കും യു എ ഇ കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്സ് ഐ ഡി നല്‍കാത്തവരുടെ കാര്‍ഡുകള്‍ ഫെബ്രുവരി 28ഓടെ ബാങ്കുകള്‍ മരവിപ്പിക്കും. വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയെന്ന് ഉറപ്പിക്കേണ്ടത് അക്കൗണ്ട് ഉടമകളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ പോലും ബാങ്ക് ശാഖകളില്‍ പോയി നേരിട്ട് ഇടപാടുകള്‍ നടത്താനും പണം പിന്‍വലിക്കാനും തടസമുണ്ടാവില്ല.

Latest
Widgets Magazine