100 കൊല്ലം മുമ്പ് യു.എസ് സൈന്യം മോഷ്ടിച്ച പള്ളിമണികൾ തിരിച്ചുനൽകും

ഒരു നൂറ്റാണ്ട് മുമ്പ് യുഎസ് സൈനികർ ഫിലിപ്പീൻസിൽ നിന്നും മോഷ്ടിച്ച പള്ളിമണികൾ തിരികെ നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. സമാർ ദ്വീപിലെ പള്ളിയിൽ നന്ന് മോഷ്ടിച്ച മൂന്ന് മണികളാണ് തിരികെ നൽകുക. ഫിലിപ്പീന്‍സിലെ ഒരു പള്ളിയില്‍ നിന്നും 1901 ല്‍ മോഷ്ടിച്ച പള്ളി മണികള്‍ തിരികെ നല്‍കാനാണ് മനിലയിലെ അമേരിക്കൻ എംബസി വ്യക്തമാക്കിയത്. ഫിലിപ്പീന്‍സില്‍ മാറിമാറിവന്ന സര്‍ക്കാര്‍ ഇവ തിരികെ ലഭിക്കുന്നതിനായി അമേരിക്കയോട് വര്‍ഷങ്ങളായി അഭ്യര്‍ത്ഥിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ നിലവിലെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗ്രോ ദുതേര്‍തെയുടെ ആവശ്യം പരിഗണിച്ചാണ് പള്ളിമണികൾ തിരികെ നൽകാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചത്. അമേരിക്കൻ കോളനിയായിരുന്ന ഫിലിപ്പീന്‍സിലെ സമാര്‍ ദ്വീപിലെ ബലാന്‍ജിഗയിലെ കത്തോലിക്ക പള്ളിയില്‍ നിന്നാണ് മൂന്ന് പള്ളിമണികള്‍ അമേരിക്കന്‍ സൈന്യം 1901 ൽ മോഷ്ടിച്ചത്. യുഎസിലെ വയോമിങ്ങ് സംസ്ഥാനത്തെ യുദ്ധസ്മാരകത്തിലാണ് രണ്ട് മണികള്‍ ഇപ്പോഴുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദക്ഷിണകൊറിയിലെ യുഎസ് സേനയാണ് മറ്റൊന്ന് സൂക്ഷിച്ചിരിക്കുന്നത്. അമേരിക്കന്‍ കോളനിയായി മാറുന്നതിന് മുമ്പ് ഫിലിപ്പീന്‍സ് സ്പാനിഷ് കോളനിയായിരുന്നു. 1898 ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷം ഫിലിപ്പീന്‍സ് അമേരിക്കയുടെ കോളനിയായി മാറുകയായിരുന്നു.

Top