അമേരിക്കയില്‍ ജോലി; തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: അമേരിക്കയില്‍ ഉയര്‍ന്ന ജോലിക്കുള്ള വര്‍ക്ക് വിസയും ഗ്രീന്‍കാര്‍ഡും ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപാ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഇടക പള്ളിക്കു സമീപം രശ്മി നിവാസില്‍ പേട്ട ചെറിയഉദേശ്വരം അപ്പൂപ്പന്‍ കോവിലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ബിജോയ് പോള്‍ (33) നെ പോലീസ് അറസ്റ്റു ചെയ്തു.
അമേരിക്കയില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് ഇക്വഡോര്‍ വഴി അമേരിക്കയില്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇക്വഡോറില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപാ കൈക്കലാക്കുകയായിരുന്നു . പലരും രക്ഷപ്പെട്ട് തിരികെ നാട്ടിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം, പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉണ്ട്.

Latest