അമേരിക്കയിൽ മോഷണവും പിടിച്ചുപറിയും തുടർക്കഥ

ടെക്സാസ്: അമേരിക്കയിൽ മോഷണവും പിടിച്ചുപറിയും തുടർക്കഥയാവുകയാണ്. ദമ്പതികളിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടാൻ ശ്രമിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 17 ന് അമേരിക്കയിലെ ടെക്‌സസ് നഗരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബാങ്കിൽ നിന്നും പണമെടുത്ത് മടങ്ങിയ യുവതിയെ കാറിൽ പിന്തുടർന്ന ആക്രമി പിന്നീട് വീടിന് മുന്നിലെത്തി ബാഗ് തട്ടിപറിച്ച് ഓടാൻ ശ്രമിച്ചു.

ബാഗിൽ നിന്നും പിടി വിടാതിരുന്ന യുവതിയെ അതിക്രൂരമായി മർദ്ദിച്ചു. ശബ്ദ്ം കേട്ട് പുറത്തിറങ്ങിയ ഭർത്താവും ആക്രമിയുടെ മർദ്ദനത്തിനിരയായി.  അക്രമത്തെ പ്രതിരോധിച്ച ഇരുവരെയും അക്രമിയുടെ സഹായിയെത്തി വീണ്ടും മർദ്ദിക്കുകയും കാർ പിന്നോട്ട് എടുത്ത് യുവതിയുടെ കാലിലൂടെ കയറ്റി ബാഗുമായി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

Latest