വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന 5 ന് ശനിയാഴ്ച്ച

ന്യൂടൗൺ : ഉപവാസ പ്രാർത്ഥന കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 05-05-2018) രാവിലെ 10 .30 ന്.ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനകൾളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകൾ സമാപിക്കും.VOIP-UPAVASA
ശുശ്രുഷകൾക്ക്, റവ.ഫാ.ജോർജ് അഗസ്റ്റിൻ നേതൃത്വം നല്‍കുന്നതാണ്. റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും (സിലനച്ഛൻ), പോർട്ട്ലീഷ് ഉർസുലൈൻ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റർ ഡിവോഷ്യയും, ജോർജ്ജച്ഛനോടൊപ്പം ഉപവാസ പ്രാർത്ഥനക്ക് നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY49

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതൽ വിവരങ്ങൾക്ക് :-

Pratheeb Baby – 0873159728,
Sibi Antony – 0871042266,

Binu – 0879589050.

Top