സൗദി രാജകുമാരിയ്ക്ക് പാരീസിലെ ആഡംബര ഹോട്ടലില്‍ രഹസ്യ വിവാഹം

റിയാദ്: സൗദി രാജകുമാരി അമീറ അല്‍-തവീലിന് പാരീസിലെ ആഡംബരഹോട്ടലില്‍ മാംഗല്യം. അതീവ രഹസ്യമായ വിവാഹം ചട്ട്യൂ ഡി വൗക്‌സ്-ലെ-വികോംടെയിലാണ് നടന്നത്. രണ്ടാമത്തെ രഹസ്യ വിവാഹം പുറംലോകം അറിഞ്ഞത് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ആഭരണം മോഷണം പോയതോടെയാണ്. 34 കാരിയായ അമീറയുടെയും 39 കാരനായ ഖലീഫയുടെയും വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു.

കോടീശ്വരനായ ഖലീഫ ബിന്‍ ബുട്ടി അല്‍-മുഹൈരിയാണ് അമീറയെ ജീവിതസഖിയാക്കിയത്. ആഡംബരo കവിഞ്ഞൊഴുകിയ പ്രസ്തുത ചടങ്ങില്‍ അമേരിക്കന്‍ അഭിനേത്രിയായ ഒപ്‌റാഹ് വിന്‍ഫ്രെ മുതല്‍ ഗായ്‌ലെ കിങ് വരെയുള്ള നിരവധി സെലിബ്രിറ്റികളാണ് അണിനിരന്നിരുന്നത്. തന്റെ പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ആഭരണം മോഷണം പോയെന്ന് വെളിപ്പെടുത്തി ഒരു രാജകുമാരി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. അമീറയുടെ ആഭരണം തന്നെയാണ് മോഷണം പോയതെന്നും അഭ്യൂഹമുണ്ട്. വിവാഹശേഷം തിങ്കളാഴ്ചയാണ് കളവ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിറ്റ്‌സ് പാരീസിലെ സ്യൂട്ടില്‍ നിന്നാണ് ആഭരണം മോഷണം പോയിരിക്കുന്നത്. ഇതിനെക്കുറിച്ച് റിറ്റ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമീറയുടെ പുതിയ വിവാഹത്തെക്കുറിച്ച് സൗദി അറേബ്യന്‍ മിനിസ്ട്രി ഓഫ് മീഡിയ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ അമീറയെ വിവാഹം കഴിച്ചിരിക്കുന്ന ഖലീഫയ്ക്ക് രണ്ട് ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ കെബിബിഒയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഒരു രാജകുമാരിയെന്നതിന് പുറമെ വര്‍ഷങ്ങളായി മനുഷ്യസ്‌നേഹപരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും അമീറ നടത്തി വരുന്നുണ്ട്.

ഇതിന് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നിരവധി യുഎന്‍ ഒഫീഷ്യലുകളും വിവാഹത്തിന് എത്തിയിരുന്നു. ചടങ്ങില്‍ വച്ച് ആഭരണം കളവ് പോയ കേസിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സമ്മര്‍ ആദ്യമായിരുന്നു വിവാഹത്തിനുള്ള അതിഥികള്‍ക്ക് ക്ഷണക്കത്ത് അയച്ചിരുന്നത്. വിവാഹം അതിരഹസ്യമാക്കി നടത്തിയതിനാല്‍ ഫോട്ടോയെടുക്കുന്നതിന് പോലും നിരോധനമേര്‍പ്പെടുത്തിയിരുന്നു. സൗദിയിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനായി അമീറ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി എന്നും പ്രയത്നിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അമീറ. ഒരു സൗദി അറേബ്യന്‍ സ്ത്രീയായി ഒതുങ്ങിക്കൂടാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും അതിലുപരി സൗദിയിലെ സാമൂഹിക സാസ്‌ക്കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അമീറ.

2001ല്‍ 18ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ ആദ്യ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയെയാണ് അമീറ വിവാഹം കഴിച്ചത്. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.

Top