വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും 27ന്

രാജു കുന്നക്കാട്ട്

ഡബ്ലിന്‍: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗവും 2017-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു 2നു പാമേഴ്‌സ് ‌ടൗണ്‍ സെന്റ്‌ ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ ചേരുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്‌ , പ്രസിഡണ്ട് ദീപു ശ്രീധര്‍ , സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. പുതിയതായി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം.അന്‍പതില്പരം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളുള്ള കൗണ്‍സിലിന് അയര്‍ലണ്ടിലെ കോര്‍ക്കിലും യൂണിറ്റ് ഉണ്ട്‌ .അയര്‍ലണ്ടില്‍ വിവിധ കൗണ്ടികളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുവാനും കൗണ്‍സില്‍ ഉദ്ദേശിക്കുന്നു .

വിവരങ്ങള്‍ക്ക് :

മാര്‍ട്ടിന്‍ സ്കറിയ (ഡബ്ലിന്‍ ): 0863151380.
ഷാജു കുര്യന്‍ (കോര്‍ക്ക്): 0873205335

Latest
Widgets Magazine