ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം…

ദോഹ: റഷ്യയില്‍ നടന്ന അവേശകരമായ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അടുത്ത വേദി ഖത്തറിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഖത്തറില്‍ ഫുട്‌ബോള്‍ വേദികള്‍ തകൃതിയായി ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ഇതുവരെ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ പോലെ അല്ല ഖത്തറില്‍ നടക്കാന്‍ പോകുന്നത്. എല്ലാ മല്‍സരങ്ങളും കാണാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കുമെന്നതാണ് ഖത്തറിലെ പ്രത്യേകത. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കുന്നത് ഖത്തറിന്റെ പുരോഗതിയുടെ നാഴികക്കല്ലാകുമെന്ന് തീര്‍ച്ച.

അതുകൊണ്ടുതന്നെയാണ് ഖത്തറില്‍ നിന്ന് വേദി മാറ്റാന്‍ ചില ശക്തികള്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്. വേദി ഇംഗ്ലണ്ടിലേക്ക് മാറ്റുമെന്നാണ് പുതിയ വിവരം. ഖത്തറിനെതിരെ പുതിയ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഖത്തറിനൊപ്പം വേദിയുടെ ലേലത്തില്‍ പങ്കെടുത്ത പ്രധാന രാജ്യങ്ങളായിരുന്നു അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും. അമേരിക്കയെയും ഓസ്‌ട്രേലിയയെയും മോശമായി ചിത്രീകരിക്കാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ ഖത്തര്‍ ആരോപണം തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പിആര്‍ ഏജന്‍സി മുഖേനയാണ് ഖത്തര്‍ പ്രചാരണം നടത്തിയതത്രെ. കൂടെ മുന്‍ സിഐഎ ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ മല്‍സരത്തിന് വേദി ഒരുക്കിയാല്‍ വന്‍ ചെലവുണ്ടാകുമെന്ന് പ്രചരിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു. കൂടാതെ അമേരിക്കയെയും ഓസ്‌ട്രേലിയയെയും മോശമാക്കി ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും ബ്ലോഗര്‍മാരെയും ഖത്തര്‍ പണം കൊടുത്ത് ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ചില പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഫിഫയെ സ്വാധീനിക്കാന്‍ വേണ്ടിയാണിതെല്ലാം ചെയ്തതത്രെ.
അമേരിക്കയില്‍ ലോകകപ്പ് മല്‍സരം നടത്തേണ്ടെന്ന് ചില പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

വന്‍ തുക ചെലവിട്ടുള്ള ലോകകപ്പ് മല്‍സരം വേണ്ടെന്നായിരുന്നു അവരുടെ ആവശ്യം. പകരം ആ തുക ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്നായിരുന്നു എംപിമാരുടെ നിലപാട്.
ഖത്തറിനെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എംപി ഡാമിയന്‍ കോളിന്‍സ് രംഗത്തെത്തി. പാര്‍ലമെന്റിന്റെ കായിക, മാധ്യമ സമിതിയുടെ അധ്യക്ഷനാണ് ഇദ്ദേഹം. മല്‍സര വേദി ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന് ബ്രിട്ടനിലെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനില്‍ എല്ലാ സൗകര്യങ്ങളുണ്ടെന്നും അവര്‍ വാദിക്കുന്നു.  പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദി ഒരുങ്ങുന്നത്. ഖത്തറില്‍ വേദി പ്രഖ്യാപിച്ചതു മുതല്‍ വേദി തടയാന്‍ ചില നീക്കങ്ങള്‍ നടന്നിരുന്നു. വേദി ലഭിക്കുന്നതിനും അനുകൂലമായി വോട്ട് കിട്ടുന്നതിനും ഖത്തര്‍ ഫിഫയിലെ ചിലര്‍ക്ക് കൈക്കൂലി കൊടുത്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല.

Top