യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ ബാലകലോത്സവം സമാപിച്ചു

ഡബ്ലിൻ (അയർലണ്ട്)-:മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ (എം .ജെ .എസ്സ് .എസ്സ് .എ )അയർലണ്ട് റീജിയൻ ബാലകലോത്സവം മെയ് 5 ശനിയാഴ്ച ഡബ്ലിനിൽ വെച്ച് നടത്തപ്പെട്ടു .രാവിലെ 9.30 നു രെജിസ്ട്രേഷനോടെ ആരംഭിച്ച ബാലകലോത്സവം എം .ജെ .എസ്സ്.എസ്സ്.എ അയർലണ്ട് റീജിയൻ ഡയറക്ടർ റവ .ഫാ.ബിജു പാറേക്കാട്ടിൽ ഉത്ഘാടനം ചെയ്തു .തുടർന്നു വിവിധ വിഭാഗങ്ങളിലായി നടത്തപ്പെട്ട പ്രസംഗം ,സംഗീതം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി,ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് ,തങ്കവാക്യം എന്നീ മത്സരങ്ങളിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴോളം സണ്ടേസ്‌കൂളുകളിൽ നിന്നും വിദ്യാർഥികൾ മാറ്റുരച്ചു .ഇതുകൂടാതെ പെന്സില് ഡ്രോയിങ് ,കളറിംഗ് എന്നീ മത്സരങ്ങളും ഇതിനോട് കൂടെ നടത്തപ്പെട്ടു .ബെൽഫാസ്‌റ് സെൻറ് ഇഗ്നാത്തിയോസ്‌ പള്ളിയിൽനിന്നും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന വിധികർത്താക്കൾ മത്സരങ്ങളുടെ വിധിനിർണയിച്ചു.

ഏകദേശം 200 ഓളം കുട്ടികൾ സംബന്ധിച്ച ബാലകലോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകപ്പെട്ടു .ഇതുകൂടാതെ ഏറ്റവും കൂടുതൽ പോയിൻറ്റുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടിയ വാട്ടർഫോർഡ് സെൻറ് മേരീസ് സൺഡേസ്‌ക്കൂളിനും രണ്ടാമതെത്തിയ ഡബ്ലിൻ സെൻറ് ഗ്രീഗോറിയോസ് സൺഡേസ്‌കൂളിനും മൂന്നാമതെത്തിയ സ്വോർഡ്സ് സെൻറ് ഇഗ്നാത്തിയോസ്‌ സണ്ടേസ്‌കൂളിനും എവർ റോളിങ്ങ് ട്രോഫികൾ സമ്മേളനത്തിൽവെച്ചു നൽകപ്പെട്ടു .ഈ വർഷം അയർലണ്ട് റീജിയൻ ബാലകലോത്സവത്തിനു ആതിഥേയത്വം അരുളിയതു ഡബ്ലിൻ സെൻറ് ഗ്രീഗോറിയോസ് സണ്ടേസ്‌കൂൾ ആണ് .എം.ജെ .എസ്സ് .എസ്സ് .എ. ജോയിൻറ് സെക്രട്ടറി ശ്രീ .ബിനോയ് കുര്യാക്കോസ് നന്ദിയർപ്പിച്ചു സമാപനസമ്മേളനം വൈകിട്ട് ഏകദേശം 5.30 മണിയോടെ സമാപിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top