ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസികള്‍ക്ക് പണി കിട്ടും; പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍്കകാരിന്റെ പുതിയ നീക്കം. ഇനി ഭാര്യയെ പറ്റിച്ച് മുങ്ങുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.

ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കും. ഇതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് മുങ്ങി നടക്കാന്‍ കഴിയാതെ വരും. ഇതിലൂടെ ഇവരെ കണ്ടെത്താനാകുമെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഭാവിയില്‍ പ്രവാസികളുടെ ചതിക്കുഴിയില്‍ പെണ്‍കുട്ടികള്‍ വീഴാതിരിക്കാനുള്ള മുന്‍കുരതല്‍ കൂടിയാണ് ഇത്.

Top