നാട്ടിലെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കണം; ഇല്ലെങ്കില്‍ അഴിയെണ്ണെണ്ടി വരും

ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികള്‍ എന്ന ഗണത്തിലാണ് പെടുത്തുന്നത്.

ഒരു ഇന്ത്യക്കാരന്‍ എന്‍ആര്‍ഐ ആകുമ്പോള്‍ നിക്ഷേപങ്ങളും സമ്പാദ്യവും കൈകാര്യം ചെയ്യാന്‍ ഏറ്റവും എളുപ്പം സേവിംഗ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്.

ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂെട സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാം.

എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.

ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം. റെസിഡന്റ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുന്നതിന് ഐഡി പ്രൂഫ്, എന്‍ആര്‍ഐ സ്റ്റാറ്റസ് പ്രൂഫ്, ഫോറിന്‍ അഡ്രസ്, 2 ഫോട്ടോഗ്രാഫ്‌സ് എന്നിവ മാത്രം നല്‍കിയാല്‍ മതി.

പുതിയ അക്കൗണ്ട് ഹോള്‍ഡേഴ്‌സിന് സൗജന്യ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് എന്നിവ ലഭിക്കും.

എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെല്‍ത്ത് ആന്‍ഡ് ഗിഫ്റ്റ് ടാക്‌സ് അനുസരിച്ച് മാറ്റങ്ങള്‍ എന്‍ആര്‍ഒ അക്കൗണ്ടിലെ പണത്തിന് ടാക്‌സ് ഈടാക്കാം.

എന്‍ആര്‍ഒ അക്കൗണ്ട് ഉടമയ്ക്ക് സ്വന്തം രാജ്യത്തുള്ള വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നാട്ടിലുള്ള പങ്കാളിയോ മാതാപിതാക്കളുമായോ അക്കൗണ്ട് ഉപയോഗിക്കാം.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തിനു ബാധകമായിരിക്കും.

പലിശ നിരക്കുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ സമാനമായ അക്കൗണ്ടുകള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

Top