പെണ്ണുകാണാനെത്തുന്നത് നഗ്നരായി; ഭാര്യമാരെ പരസ്പരം വച്ചുമാറും: ലൈംഗികത അടിസ്ഥാനമായ ജീവിതശൈലിയുമായി ഒരു രാജ്യം

സ്‌പെഷ്യൽ സ്റ്റോറി

പാപുവന്യൂഗിനി: ഇവരൊരു പ്രത്യേക ജീവിത രീതി തന്നെയാണ് നയിക്കുന്നത്. വസ്ത്രങ്ങൾ വളരെ കുറവ്. പെൺകാണാൻ എത്തുമ്പോൾ പെണ്ണും ചെറുക്കനും പരസ്പരം നഗ്നരായി എത്തും എന്നതാണ് ഈ നാടിന്റെ ഒരു സവിശേഷമായ പ്രത്യേകത..! പാപ്പുവ ന്യൂഗിനിയുടെ ഭാഗമായ ട്രോബ്രിയാന്ദ് എന്ന ഗോത്രവിഭാഗത്തിലെ ആളുകളാണ് അതിസവിശേഷമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്നിരിക്കുന്നത്. ഇവിടുത്തെ വസ്്ത്രധാരവും ജീവിത രീതികളും വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്.

TRO
ഇവിടുത്തെ വിവാഹപ്രായമാണ് ഏറ്റവും രസകരം. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ചെറുപ്പം മുതൽ ഒന്നിച്ചു കഴിയുകയാണ് രീതി. കുടുംബങ്ങൾ തമ്മിൽ സംസാരിച്ചാണ് ധാരണയിൽ എത്തിച്ചേരുകയാണ് പതിവ്. പ്ന്ത്രണ്ട് മുതൽ പതിനാല് വയസുവരെയാണ് ഇവിടെ നാട്ടുകാരുടെ വിവാഹം പ്രായം. ഔദ്യോഗികമായി വിവാഹം കഴിക്കാൻ സമയമാകുമ്പോൾ, പെൺകുട്ടിയുടെ വീട്ടിലേയ്ക്കു ചെറുക്കന്റെ വീട്ടുകാർ എത്തും. പെണ്ണും ചെറുക്കനും പൂർണ നഗ്നരായാണ് പെണ്ണുകാണൽ ചടങ്ങിന് എത്തുന്നത്. ഔദ്യോഗിക വിവാഹം ആചാരത്തിന്റെ ഭാഗമല്ലെങ്കിലും പെണ്ണുകണ്ടുകഴിഞ്ഞാൽ ഇരുവരും പിന്നെ ഒന്നിച്ച് താമസിക്കുകയാണ് പതിവ്.

TRO1 TRO3
വിവാഹം കഴിച്ചാലും എപ്പോൾ വേണമെങ്കിലും ഇരുവർക്കും ബന്ധം ഒഴിയുന്നതിനു ഒരു തടസവുമില്ല. പരസ്പര ധാരണയോടെ ഒന്നോ രണ്ടോ മാസത്തേയ്‌ക്കോ, ജീവിതകാലത്തേയ്ക്കു മുഴുവനായോ ഭാര്യമാരെയും ഭർത്താക്കൻമാരെയും കൈമാറ്റം ചെയ്യുന്നതും ഈ നാട്ടിൽ നിയമവിധേയമാണ്. കുഞ്ഞുങ്ങൾ ജനിക്കുന്നതും, അവരെ വളർത്തുന്നതും ദൈവീകമായ കാര്യമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതുകൊണ്ടു തന്നെ ഇവർ കുടുംബബന്ധങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. തർക്കങ്ങൾ പരിഹരിക്കാൻ ഈ ദ്വീപുകാർക്ക് ആശ്രയം ക്രിക്കറ്റ് കളിയാണ്. തർക്കങ്ങളുണ്ടായാൽ ഇരുകൂട്ടരും മുതിർന്നവരുടെ സാന്നിധ്യത്തിൽ ക്രിക്കറ്റ് കളിക്കും. ക്രിക്കറ്റ് കളിയിൽ വിജയിക്കുന്ന കൂട്ടരുടെ വാദങ്ങൾ വിജയിച്ചതായി കമ്മിറ്റി പ്രഖ്യാപിക്കും. ഇതോടെയാണ് തർക്കങ്ങൾ അവസാനിക്കുന്നത്.
പപ്പുവ ന്യൂഗിനിയിലെ ഈ ദ്വീപ് 1793 ൽ ഡെന്നിസ് ഡേ ട്രോബിയന്ദ് എന്ന കപ്പിത്താനാണ് കണ്ടു പിടിച്ചത്. ഇതോടെയാണ് ഈ ദ്വീപ് ട്രോബ്രിയാന്ദ് ദ്വീപ് എന്ന പേര് ഈ ദ്വീപിനിട്ടത്. 1894 ൽ മെത്തഡിസ്റ്റ് മിഷനറികളുടെ വരവോടെയാണ് ദ്വീപിനെപ്പറ്റി പുറംലോകം അറിഞ്ഞത്.

Latest
Widgets Magazine