പൂര്‍ണ്ണനഗ്നരായി പോത്തിന്റെ പുറത്തു നാടുചുറ്റല്‍; വിദേശ ദമ്പതികള്‍ക്കെതിരെ കേസ്‌  

പൂര്‍ണ്ണനഗ്നരായി പോത്തിന്റെ പുറത്തു നാടുചുറ്റിയ ദമ്പതികള്‍ക്കെതിരെ കേസ്. ഫിലിപ്പിന്‍സിലെ ലിയാമ് കോക്‌സ് എന്നയാള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികള്‍ പോത്തിന്റെ പുറത്തുസവാരി നടത്തുകയായിരുന്നു. ഫിലിപ്പീന്‍സിലെ ദേശിയ മൃഗമാണു പോത്ത്. അതിനാല്‍ തന്നെ തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ലിയാമ് തന്നെയാണ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സംഭവം വൈറലാവുകയായിരുന്നു. ഫിലിപ്പീന്‍സിന്റെ ദേശീയ മൃഗമാണ് പോത്ത്. നഗ്‌നരായി പോത്തിന്റെ മുകളില്‍ കയറി യാത്ര ചെയ്തതിലൂടെ സംസ്‌കാരത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. ഇതോടെ ലിയാമ് ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ലിയാമ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബ്രിട്ടന്‍കാരായ ദമ്പതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest
Widgets Magazine