നഗ്നസെൽഫി ഇന്റർനെറ്റിൽ വൈറലാകാതിരിക്കാൻ ഇത് ചെയ്താൽ മതി..!

ടെക്‌നിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: മൊബൈൽ ഫോണിൽ നഗ്നസെൽപി പകർത്തുന്നതും, അത് കാമുകൻമാർക്ക് അയച്ചു കൊടുക്കുന്നതും ഇന്നത്തെ കാലത്ത് പതിവാണ്. ഇത്തരത്തിൽ അയച്ചു കൊടുക്കുന്നതിൽ വീഡിയോ പുറത്തു വിടുന്ന കാമുകൻമാർ പെൺകുട്ടികളെ പലപ്പോഴും ചതിക്കാറില്ല. പൊലീസ് പിടിക്കുമെന്ന ഭയവും, ചിത്രം പുറത്തായാൽ തന്റെയും ജീവിതം നശിക്കുമെന്ന പേടിയുമാണ് പല കാമുകൻമാരെയും ഇത്തരത്തിൽ ചിത്രം പുറത്തു വിടുന്നതിൽ നിന്നും തടയുന്നത്. എന്നാൽ, ഇവർ രണ്ടുമല്ലാതെ മൂന്നാമനാവും പലപ്പോഴും ചിത്രം പുറത്തു വിടുന്നത്.
ചിത്രങ്ങൾ ഒടുവിൽ ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകളിൽ വൈറൽ ആയി മാറുമ്പോഴാകും ചെയ്ത ‘വികൃതി’യുടെ ഭവിഷ്യത്ത് മനസിലാകുന്നത്. ഇനിയും മാറാത്ത മലയാളി സാമൂഹ്യ വ്യവസ്ഥയിൽ അതിനു വ്യാഖ്യാനങ്ങൾ പലതുണ്ടാകും. അതോടെ ജീവനൊടുക്കുക എന്ന മരമണ്ടൻ തീരുമാനത്തിലേക്ക് പെൺകുട്ടി എത്തിച്ചേർന്നിട്ടുണ്ടാകും. ആരാണ് തന്നോട് ഈ ചതി ചെയ്തതെന്ന് അവൾക്കൊരിക്കലും മനസിലാകില്ല. ‘കാമുകൻ ചതിച്ചതാ..’ എന്ന് നാട്ടുകാർ വിധിയെഴുതും. തനിക്കൊരിക്കലും ഇല്ലാത്ത കാമുകൻ എങ്ങനെ തന്നെ ചതിക്കാൻ എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് മരണത്തിലേക്ക് പോകും മുൻപ് ഒരു നിമിഷം ചിന്തിക്കൂ. നിങ്ങളെ ചതിച്ചത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതായി നിങ്ങൾക്കൊപ്പം സഞ്ചരിച്ച ഒരാളാണ്. നിങ്ങളുടെ ആ പഴയ ഫോൺ. ഈ ചിത്രം പകർത്തിയ അതെ ഫോൺ തന്നെയാണ് വില്ലൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ പഴയ ‘ചങ്ങാതി’

രണ്ടു വർഷം ഒപ്പമുണ്ടായിരുന്ന ഫോൺ നിമിഷ(പേര് യാഥാർത്ഥമല്ല) വിൽക്കുകയായിരുന്നു. കോളേജിനടുത്തുള്ള ഒരു മൊബൈൽ ഷോപ്പിൽ പുതിയതുമായ എക്സ്ചേഞ്ച് ചെയ്തു. എപ്പോഴും പോകുന്ന ഷോപ്പ്; പരിചയക്കാരൻ. നല്ല ഓഫർ ലഭിച്ചപ്പോൾ നിമിഷ ഒന്നും ആലോചിച്ചില്ല. തന്റെ എല്ലാ ഫോട്ടോകളും വീഡിയോയും, നമ്പറുകളും, മറ്റ് രേഖകളും ശ്രദ്ധാപൂർവ്വം മായ്ച്ചതായി അവൾ ഓർക്കുന്നു. ഉറപ്പാണ്. പക്ഷെ അതേ ഫോണിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ഇന്റെർനെറ്റിൽ പടരുന്നത്. ‘എല്ലാ ദിവസവും ഹെൽത്ത് സെന്ററിൽ പോയി വന്നാൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നത് പതിവാണ്. വണ്ണം കുറയുന്നുണ്ടോ എന്ന ആശങ്ക മാത്രമാണ് ആ ശീലത്തിലേക്ക് നയിച്ചത്. പിന്നീട് എപ്പോഴോ അത് ഒരു സെൽഫി എടുക്കുന്നതിലേക്ക് വഴിമാറി. നഗ്നയായി എടുക്കുന്ന സെൽഫികൾ നോക്കിയാൽ അടുത്ത ദിവസം ഹെൽത്ത് ക്ലബ്ബിൽ എടുക്കേണ്ട പുതിയ വ്യായാമങ്ങൾ സംബന്ധിച്ച ഒരു ഐഡിയ നമുക്ക് കിട്ടും. പക്ഷെ ഇപ്പോൾ അതാരോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയാണ്. കുറെ ഉണ്ട്.’ ആരോ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന നിമിഷയുടെ നഗ്ന ചിത്രങ്ങൾക്ക് തലക്കെട്ടും ഉണ്ട്’കാമുകന് മുന്നിൽ നഗ്നത കാട്ടുന്ന മല്ലു ഗേൾ !’

നിമിഷ ഒരു ആത്മഹത്യയുടെ വക്കിൽ ആണ്. എറണാകുളം നഗരത്തിൽ ഒരു മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് ഇപ്പോൾ നിമിഷ. നിമിഷയ്ക്ക് സംഭവിച്ചത് എന്താണെന്ന് പിന്നീട് കണ്ടെത്തി. കുറ്റക്കാർ ജയിലിലുമായി. നിമിഷയ്ക്ക് സംഭവിച്ചതെന്താണ് ?

ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത്

അവാസ്ത് എന്ന സിസ്റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും, ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവർ തെളിയിച്ചു. ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി. അതിൽ നിന്നും റിക്കവറി ആരംഭിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ ഡിലീറ്റ് ചെയ്താൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും തിരിച്ചെടുത്തത് 40000 ത്തിൽപരം ഫോട്ടോകളാണ് . തീർന്നില്ല , 750 ഇമെയിലുകൾ, 770 എസ്.എം.എസുകൾ എന്നിവയും റിക്കവർ ചെയ്തു. ഫോൺ ബുക്കിലെ കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഞെട്ടൽ അവസാനിപ്പിക്കണ്ട; ഓരോ ഫോണിന്റെയും ഉടമസ്ഥരെ തിരിച്ചറിയുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും അവാസ്ത് തുറന്നെടുത്ത് കാണിച്ചു കൊടുത്തു. ഉടമകളായ സ്ത്രീകളുടെ സ്വന്തം നഗ്ന ചിത്രങ്ങളും, സെൽഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. തീർന്നില്ല ; പലരും ഫോണിൽ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുത്ത് ജനത്തെ ഞെട്ടിച്ചു അവർ. നിമിഷയുടെ അവസ്ഥയുമായി ഈ പരീക്ഷണത്തെ ചേർത്തു വായിക്കൂ. ആരാണ് വില്ലൻ ?

വിൽപ്പന പോട്ടെ , മോബൈൽ സർവീസ് സെന്ററിൽ ചെന്നാലും ഒരു ചെറിയ തകരാറ് ആണെങ്കിൽ പോലും ഫോൺ അവർ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവർ നമുക്ക് തരിക. ഒരു പക്ഷേ തിരക്കു കൊണ്ടായിരിക്കാം അവർ അങ്ങിനെ പറയുന്നത്. പക്ഷെ അതിനു പിന്നിലും ചില ചതിക്കുഴികൾ ഉണ്ട്. അപ്പോൾ പിന്നെ വിൽക്കുന്ന ഫോൺ എത്ര മാത്രം നമ്മൾ സൂക്ഷിക്കണം ? ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി?

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ പരിശോധിക്കാം. അതായത് ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

1. ഫോൺ എൻക്രിപ്റ്റ് ചെയ്യുക.

ഉപദേശം കിട്ടിയതനുസരിച്ച് സാധാരണ എല്ലാവരും ഫാക്ടറി റീസെറ്റ് ചെയ്യുന്നതിലാവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യണം. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും മാഞ്ഞു പോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻ ഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും. ഒരു ആൻഡ്രോയ്ഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ േെലേശിഴ>ടലരൗൃശ്യേ> ഋിരൃ്യു േുവീില അമർത്തുക. ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക. ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടുക. ആവശ്യമെങ്കിൽ മാത്രം.

2. ഫാക്ടറി റീസെറ്റ് ചെയ്യുക

അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി േെലേശിഴs> ആമരസൗു & ൃലലെt>എമരീേൃ്യ റമമേ ൃലലെ േതിരഞ്ഞെടുക്കുക. ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞു പോകും. അതിനാൽ ആവശ്യമുള്ള ഡാറ്റ കമ്പ്യൂട്ടറിലേക്ക് ആദ്യമേ ബാക്കപ്പ് ചെയ്തു വെക്കണം.

3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജ ഫോട്ടോകളും, വീഡിയോകളും ആണ്. ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.

4. വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക

ഇത്രയുമായാൽ ഫോൺ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം.

ഇനി സമയമുണ്ടെങ്കിൽ ഒരു തവണ കൂടി ഈ സ്റ്റെപ്പുകൾ ഒരിക്കൽ കൂടി ആവർത്തിക്കുക. കുറെ തവണ ഫാക്ടറി റീസെറ്റ് ചെയ്യാമോ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫാക്ടറി റീസെറ്റ് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് മാത്രം.

ഇത് പെൺകുട്ടികൾ അടക്കമുള്ള എല്ലാവരിലേക്കും എത്തിക്കുക. സമൂഹം മാറുന്നത് വരെ നമ്മൾ റിസ്‌ക് എടുക്കണ്ടല്ലോ.

Top