അറസ്റ്റിലേക്ക് നയിച്ചത് കന്യാസ്ത്രീകളുടെ സമരം; തെളിവില്ലെന്ന് പറഞ്ഞ എസ്പി പിന്നീട് മാറ്റിപ്പറഞ്ഞു; മൊഴിയില്‍ ഉറച്ചുനിന്ന കന്യാസ്ത്രീയും വഴിത്തിരിവായി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പോലീസ് കാലതാമസം വരുത്തിയിരുന്നു. എന്നാല്‍ ഇത്രയും ഉന്നതയാന ഒരു വ്യക്തിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബലാത്സംഗം നടന്നു എന്ന് വെറുതേ ആരോപിക്കാനാവില്ല എന്ന നിലപാടിലായിരുന്നു പോലീസ്. വലിയവനും ചെറിയവനും ലഭിക്കുന്ന നീതി രണ്ട് രീതിയിലാണെന്ന് വലിയ വിമര്‍ശനം ഉയരുകയാണ്.

ഇത്തരത്തില്‍ വിശദമായി പരിശോധിച്ച് പ്രതിയെ പിടിക്കുന്ന രീതി ഉപയോഗിച്ചിരുന്നെങ്കില്‍ ഉദയകുമാര്‍ ഉരുട്ടികൊല്ലപ്പെടില്ലായിരുന്നു. വിനായകന്‍ മരണപ്പെടില്ലായിരുന്നു. ശ്രീജിത്ത് ജീവനോടെ ഇരിക്കുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഉന്നതര്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഇക്കാര്യത്തില്‍ സാധാരണക്കാര്‍ക്കും ലഭ്യമാകണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ബിഷപ്പിനെ അറസ്റ്റു ചെയ്യും വരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് നില നിന്നത്. രാഷ്ട്രീയമായ ഏറെ സമ്മര്‍ദ്ദമുള്ളില്‍ സ്വന്തം നിലയില്‍ തീരുമാനം കൈക്കൊള്ളാനുള്ള ബുദ്ധിമുട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ അവസാന നിമിഷം വരെ നടന്നെങ്കിലും ഇരയായ കന്യാസ്ത്രീയുടെ അടിയുറച്ച നിലപാടോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റിലേക്ക് കടന്നു. ബലാത്സംഗത്തിന് തെളിവുകള്‍ ഇല്ലെന്ന് അതുവരെ അടുപ്പക്കാരോട് പഞ്ഞിരുന്ന കോട്ടയം എസ്പി പിന്നീട് നിലപാട് മാറ്റി തെളിവുണ്ടെന്ന് പറയുകയായിരുന്നു.

കന്യാസ്ത്രീകള്‍ നടത്തി വന്ന സമരവും അറസ്റ്റിന് കാരണമായി. സമരത്തിന് ശക്തിയേറുന്നത് സര്‍ക്കാരിനും പണിയായി. സമരപ്പന്തലിലേക്ക് ജനം ഉഴുകുന്ന അവസ്ഥയിലാണ് അവസാനം അറസ്റ്റ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ലോക ചരിത്രത്തിലെ തന്നെ എണ്ണപ്പെടാവുന്ന ഒന്നായി കന്യാസ്ത്രീ സരം മാറുകയായിരുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയാതീതമായി തെളിഞ്ഞു. സ്വന്തം ഭാഗം വ്യക്തമാക്കാന്‍ പ്രതിക്കു പ്രത്യേക സമയം അനുവദിച്ചിരുന്നു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും എസ്പി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വാദമാണ് ബിഷപ്പ് ആദ്യം മുതല്‍ തന്നെ മുന്നോട്ടുവച്ചത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ഈ വാദം ഘണ്ഡിക്കാന്‍ സാധിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവയില്‍ അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

2014 മുതല്‍ 2016 വരെ, ബിഷപ്പ് ബലാത്സംഗം ചെയ്തെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് 2018 ജൂണ്‍ 27-ന് മാത്രമാണ്. പരാതിപ്പെടാന്‍ വൈകിയത് എന്തിനെന്ന ചോദ്യം ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തി. എന്നാല്‍, ഈ കാലതാമസത്തിന്റെ ഉത്തരം തേടാന്‍ സാധിച്ചതാണ് കേസില്‍ നിര്‍ണായകമായത്. പരാതിപ്പെടാന്‍ വൈകിയതിന്റെ കാരണമാണ് പൊലീസ് പ്രധാനമായും തേടിയത്. ഇതിന് ഏറെ പണിപ്പെടേണ്ടിയും വന്നു. ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ജലന്ധര്‍ രൂപതാ അധികാരികള്‍ പൊലീസില്‍ നല്‍കിയ പരാതിയും അന്വേഷണസംഘത്തെ വലച്ചു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുമ്പാണ് രൂപതാ അധികാരികള്‍ ഈ പരാതി കൊടുത്തത്.

പൊലീസിന് നല്‍കുന്നതിന് വളരെ മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി കൊടുത്തിരുന്നെന്ന് കണ്ടെത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെ മൊഴി ഇത് ശരിവെച്ചു. സഭ നടപടി എടുത്തതിലുള്ള വൈരാഗ്യംകാരണമാണ് കന്യാസ്ത്രീ പരാതിപ്പെട്ടതെന്ന വാദം ഇതോടെ പൊളിഞ്ഞു. സഭ നടപടി എടുക്കുന്നതിനുമുമ്പാണ് ഇവരോടെല്ലാം പരാതിപ്പെട്ടത്.

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരേ രൂപതാ അധികാരികള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടന്നു. പരാതിയില്‍ പറയുന്ന സിജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തന്നെ നിര്‍ബന്ധിച്ച്, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരേ പരാതി എഴുതിവാങ്ങിയെന്ന് ഇയാള്‍ മൊഴി നല്‍കി. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായി. സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളില്‍ ചിലരെ അന്വേഷണസംഘം കണ്ടു. ബിഷപ്പില്‍നിന്ന് മറ്റ് പലര്‍ക്കും മോശം അനുഭവമുണ്ടായെന്നും മൊഴി ലഭിച്ചു.

ഡല്‍ഹിയിലെ ബന്ധുവായ ഒരു സ്ത്രീ, കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയിരുന്നെന്ന് രൂപത വാദിച്ചു. ഇതില്‍ നടപടി എടുത്തതിലുള്ള പ്രതികാരമാണ് പീഡന ആരോപണമെന്നും രൂപതാ അധികാരികള്‍ പറഞ്ഞിരുന്നു. അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പരാതി നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതും എതിരായതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ജലന്ധറില്‍ എത്തി മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെ മറ്റുചില കന്യാസ്ത്രീകളുടെ മൊഴിയുമെടുത്തു. ‘ഇടയനൊപ്പം ഒരു ദിവസം’ പരിപാടിയെക്കുറിച്ചും പരാതി ഉണ്ടായെന്ന മൊഴികൂടി ലഭിച്ചതോടെ കുരുക്ക് മുറുകി. ഇങ്ങനെ തെല്‍വുകള്‍ ഓരോന്നായി കണ്ടെത്തിയ ശേഷമാണ് ഒടുവില്‍ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടന്നത്.

Top