മോഷണ ശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരമായി മുറിവേറ്റിട്ടും ചെറുത്ത് നിന്നതിനാല്‍ അക്രമി ഓടി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: മലയാളി നഴ്‌സിന് മോഷ്ട്ാവിന്റെ കുത്തേറ്റു. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ടത്. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജുവിന്റെ ഭാര്യയാണ്. പരിക്കേറ്റ ഗോപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് യുവതിക്ക് പരിക്കേറ്റത്. മല്‍പ്പിടുത്തത്തിനിടയില്‍ വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു. രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയ ഗോപിക കതകു തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോഴായിരുന്നു അജ്ഞാതനായ അക്രമി ഗോപികയെ ആക്രമിച്ചത്. മോഷണ ശ്രമമായിരുന്നെന്നാണ് സംശയിക്കുന്നത്. കതക് തുറക്കാതെ തന്നെ അക്രമിയെ ഗോപിക ധൈര്യമായി നേരിടുകയായിരുന്നു. അതിനിടയിലാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേല്‍ക്കുന്നത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്നും രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ അയല്‍വാസികള്‍ ഇല്ലാതിരുന്നതിനാല്‍ രക്തത്തില്‍ കുളിച്ച് വേദന സഹിച്ചും ഗോപിക താഴെയെത്തിയതിനാല്‍ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. കോട്ടയം കാരാപ്പുഴ മാടയ്ക്കല്‍ കുടുംബാംഗമാണ് ഗോപിക. ഒരു വര്‍ഷം മുമ്പാണ് കുവൈറ്റിലെത്തിയത്. ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സാണ്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്റ്റൈന്‍ ഗ്രൂപ്പ് ആന്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.

അബ്ബാസിയയില്‍ മലയാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയെ കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണെങ്കിലും ഇവിടെ വേണ്ടത്ര സുരക്ഷാ പരിശോധനകളോ സംരക്ഷണമോ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ദിവസം തോറും ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംബസി അധികൃതര്‍ ഇതൊന്നും അറിഞ്ഞതായി ഭാവിക്കാറുമില്ല.

Top