പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണ വാര്‍ത്ത ; കവന്‍ട്രി മലയാളി നഴ്‌സ് ജെറ്റ്‌സി മരണത്തിന് കീഴടങ്ങി

ലണ്ടൻ :കവന്‍ട്രി മലയാളികളെ ദുഖത്തിലാഴ്ത്തി വീണ്ടും മറ്റൊരു മരണം.ജെറ്റ്‌സി തോമസുകുട്ടിയാണ് മരിച്ചത്.ഏറെ കാലമായി കാന്‍സറിനോട് പൊരുതുകയായിരുന്നു ഈ നഴ്‌സ്.വെള്ളിയാഴ്ച രാത്രി ക്രോയിഡോണില്‍ സക്കറിയ വര്‍ഗീസ് രക്താര്‍ബുധം ബാധിച്ച് മരണത്തിനു കീഴടങ്ങിയിരുന്നു.മണിക്കൂറുകള്‍ക്കകം മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തുകയായിരുന്നു.പുലര്‍ച്ചെ ഒന്നരയോടെയാണ് 45 കാരിയായ ജെറ്റ്‌സി മരണമടഞ്ഞത്.കോട്ടയം മൂഴൂര്‍ പുറമ്പോക്കത്തു തോമസ്‌കുട്ടിയാണ് ഭര്‍ത്താവ് .രോഗം മൂര്‍ച്ഛിച്ചതോടെ ഏതാനും കാലമായി ആശുപത്രിയിലായിരുന്നു ജെറ്റ്‌സി.ചികിത്സ കൊണ്ട് പ്രയോജനമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നാട്ടില്‍ നിന്ന് ജെറ്റ്‌സിയുടെ അമ്മ എത്തിയിരുന്നു.രോഗം വഷളായതോടെ സഹോദരിയും ആശ്വാസമായി എത്തി.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ക്യാന്‍സര്‍ മൂലം യുകെയില്‍ മരണമടയുന്ന മൂന്നാമത്തെ മലയാളിയാണ് ജെറ്റ്സി. വെള്ളിയാഴ്ച രാത്രി ക്രോയിഡോണില്‍ സക്കറിയ വര്‍ഗീസ് രക്താര്‍ബുദം ബാധിച്ചു മരിച്ചതിനു വെറും മുപ്പതു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കാണ് ജെറ്റ്സിയുടെ മരണ വിവരം എത്തുന്നത്. കഴിഞ്ഞ ആഴ്ച മിഡില്‍സ്ബറോയില്‍ ബെന്നി മാത്യു മരണമടഞ്ഞതും ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രി അധികൃതര്‍ രോഗം മൂര്‍ച്ഛിച്ചതോടെ പാലിയേറ്റിവ് ചികിത്സ നിര്‍ദ്ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാന്‍ ജെറ്റ്‌സി താല്‍പര്യം കാണിക്കുകയായിരുന്നു.മരണ സമയത്ത് അമ്മയും മറ്റുള്ളവരും ജെറ്റ്സിയുടെ സമീപത്ത് ഉണ്ടായിരുന്നു.ജെറ്റ്സിയുടെ രോഗ നില വഷളായതിനെ തുടര്‍ന്ന് ആശ്വാസമേകാന്‍ സഹോദരി ഏതാനും ആഴ്ച മുന്‍പേ പരിചരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് അമ്മയും സഹോദരനും കൂടി എത്തിച്ചേര്‍ന്നു. പ്രിയപ്പെട്ടവരെ ഒക്കെ അവസാനമായി ഒരു നോക്ക് കണ്ട ആശ്വാസത്തില്‍ ആണ് ജെറ്റ്സി യാത്രയായത്. മരണത്തിന്റെ വേദനയിലും ജെറ്റ്സിയുടെ കുടുംബത്തിനും ആശ്വാസമായി അമ്മയുടെയും സഹോദരങ്ങളുടെയും സാന്നിധ്യം. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തു.മരണം നടന്ന ഉടന്‍ വൈദീകരും സുഹൃത്തുക്കളും വീട്ടിലെത്തി ആശ്വാസമേകാന്‍ പ്രാര്‍ത്ഥന നടത്തി.വിദ്യാര്‍ത്ഥികളായ ജെറ്റ്‌സണ്‍ തോമസ്,ടോണി തോമസ്,അനിറ്റ തോമസ് എന്നിവരാണ് മക്കള്‍ .ശവസംസ്‌ക്കാരം സംബന്ധിച്ച അന്തിമ തീരുമാനം കുടുംബം വൈകാതെ കൈകൊള്ളുമെന്നാണ് സൂചന

Top