വിവാദ ആള്‍ദൈവം രാധേമാ പാകിസ്ഥാന്‍ ചാരയെന്ന് പരാതി; മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: സെക്‌സി വേഷത്തിലൂടെ വിവാദ നായികയായി മാറിയ സ്വയം പ്രഖ്യാപിത ദൈവം രാധേമാ പാകിസ്ഥാന്‍ ചാര വനിതയാണെന്ന് പരാതി. എന്നാല്‍ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയട്ടില്ല. പരാതിയില്‍ അന്വേഷണം നടക്കുകയാണ് കേസെടുക്കുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഒരു സംഘടനയാണ് മുബൈ കമ്മീഷണര്‍ക്ക് രാധെമാക്കെതിരെ പരാതി നല്‍കിയത്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏത് മതസംഘടനയാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അപരിചിതനായ അനുയായിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ രാധേ മാ നിര്‍ബന്ധിച്ചതായി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്ര കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോളി പറഞ്ഞിരുന്നു.നേരത്തേ, രാധേ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് യുവതി പരാതിനല്‍കിയിരുന്നു. 32കാരിയായ നിക്കി ഗുപ്തയാണ് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top