
പത്തനംതിട്ട: ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഡിവിഷന്റെ കീഴിൽ വരുന്ന കോയിപ്രം ബ്ലോക്ക് സബ് ഡിവിഷനിലെ അയിരൂർ ഗ്രാമപഞ്ചായത്ത് സെക്ഷൻ ഓവർസിയർ ജെയ്‌സ് കോഴിമണ്ണിൽ സർവീസിൽ നിന്നും വിരമിച്ചു. യാത്രയയപ്പ് യോഗത്തിൽ അസി.എക്‌സിക്യുട്ടീവ് എൻജിനീയർ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് എൻജിനീയർ ഹരികുമാർ മുഖ്യാതിത്ഥിയായിരുന്നു. അസി.എക്‌സിക്യുട്ടീവ് എൻജിനീയർമാരായ ശ്രീകല, രമ്യാ എന്നിവർ പ്രസംഗിച്ചു. അസി.എൻജിനീയർ ഹരിലാൽ, ക്ലർക്ക് അജി എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു.