ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിനെകൊണ്ട് തന്നെ പോസ്റ്റര്‍ ഒട്ടിപ്പിച്ച് ഫാന്‍സുകാര്‍…

കൊച്ചി: ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയത്തോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്.

Top