ഒടുവില്‍ ഒടിയന്റെ ട്രെയിലറെത്തി

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പങ്കുവച്ചത്. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും തീപ്പൊരി ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടു ഗെറ്റപ്പുകള്‍ ട്രെയിലറില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറു കൊണ്ട് ഇരുപത്തിനാലായിരത്തോളം പേരാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ഒടിയന്‍ വരുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top