പതിനൊന്ന് ദിവസത്തെ യാത്ര, ലഭിക്കാനുള്ളത് ഒരു ലക്ഷത്തോളം രൂപ: കൊച്ചിയിലെ ഓല ടാക്‌സി ഡ്രൈവര്‍ കബളിപ്പിക്കലിന് ഇരയായി

ഓല ടാക്‌സി വിളിച്ച് 3200 കിലോമീറ്റര്‍ ഓടിയ ശേഷം വാടക നല്‍കാതെ കബളിപ്പിക്കപ്പെട്ടെന്ന് പരാതി. കൊച്ചി സ്വദേശിയായ ഡ്രൈവറാണ് 91000 രൂപയുടെ കബളിപ്പിക്കലിന് ഇരയായത്. കൊച്ചിയില്‍ നിന്നും ബോളഗാവിലേക്കാണ് യാത്ര പോയത്. കാച്ചി സ്വദേശി കെ.വി.രാജീവിനെയാണ് അഞ്ചംഗ സംഘം കബളിപ്പിച്ചത്.

ബെളഗാവിയില്‍ എത്തിയ സംഘം താമസിച്ച ഹോട്ടലില്‍ പണം നല്‍കാനില്ലാതെ വന്നപ്പോള്‍ യാത്രികര്‍ക്കൊപ്പം രാജീവും അറസ്റ്റിലായി.

കഴിഞ്ഞ ഒന്നിനാണ് ഷഹന്‍ഷാ എന്നയാളും ഭാര്യയെന്നു പരിചയപ്പെടുത്തിയ വിനുവും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍, ബെംഗളൂരു വഴി ബെളഗാവിയിലേക്ക് കാര്‍ വിളിച്ചത്. ഇവര്‍ക്കൊപ്പം ഒരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ടായിരുന്നു.

പലയിടത്തും ചുറ്റിക്കറങ്ങി 11 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ബെളഗാവിയിലെത്തി ആഡംബര ഹോട്ടലില്‍ മുറിയെടുത്തു. മുറിവാടക 70,000 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഷഹന്‍ഷായ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം രാജീവും അറസ്റ്റിലാവുകയായിരുന്നു.

Latest
Widgets Magazine