ഓൾഡ് ഈസ് ഗോൾഡിലെ രമ്യ നമ്പീശന്റെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

മെയ് 7, 2018, കൊച്ചി:  മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന ചിത്രത്തിൽ രമ്യ നമ്പീശൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. “ഒരു പൂവിതൾ” എന്ന് തുടങ്ങുന്ന ഗാനത്തിന് ഡിനു മോഹന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതം പകർന്നിരിക്കുന്നു.

പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം നിർവഹിച്ച ഓൾഡ് ഈസ് ഗോൾഡിൽ ധർമജൻ ബോൾഗാട്ടിപാഷാണം ഷാജിനിർമ്മൽ പാലാഴിഹനീഫ്നേഹ രാധാകൃഷ്ണൻദീപുഫൈസൽമായപൊന്നമ്മ ബാബു,അല എന്നിവർ അഭിനയിക്കുന്നുണ്ട്. ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എസ് സെൽവകുമാർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 4 കളർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

“ഒരു പൂവിതൾ” ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാൻ: 

കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ് , ഒരു മെക്സിക്കൻ അപാരതജോമോന്റെ സുവിശേഷങ്ങൾഎസ്രകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യംപ്രേമംബാംഗ്ലൂ ർ ഡെയ്‌സ്ചാർലി, കമ്മട്ടിപ്പാടം , ഹൗ ഓൾഡ്‌ ആർ യുകിസ്മത്ത്,വിക്രമാദിത്യൻമ ഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.
Latest
Widgets Magazine